Skip to main content

ട്രാവൻകൂർ ഫോക്വില്ലേജിൽ അധ്യാപക ഒഴിവ്

 

 

കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഉപകേന്ദ്രമായ വെള്ളാവൂർ ട്രാവൻകൂർ ഫോക്വില്ലേജിൽ തുടങ്ങുന്ന നാടൻ കലാ പരിശീലനത്തിൽ പടയണി അധ്യാപകന്റെ ഒഴിവുള്ള തസ്തികയിലേക്ക് കരാറാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  പടയണി, (തപ്പ്, കോലം, പാട്ട്) എന്നിവയിൽ ഫോക്ലോർ അക്കാദമി അവാർഡ് ജേതാക്കളായിരിക്കണം അപേക്ഷകർ. നാട്ടാശാൻമാർക്ക് മുൻഗണന. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.  

വെള്ളക്കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം മെയ് 18നകം സെക്രട്ടറി, കേരള ഫോക്ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഇ മെയിൽ ആയി അപേക്ഷകൾ അയക്കേണ്ട വിലാസം keralafolkloreacademy@gmail.com. ഫോൺ: 0497 2778090.

 

date