Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 05-04-2022

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

 

കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി (രണ്ട് മാസം), ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ  അക്കൗണ്ടിങ് (അഞ്ച് മാസം), ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി ആന്റ് ടാബ്‌ലറ്റ് എഞ്ചിനീയറിംഗ് (നാല് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സി സി ടി വി (രണ്ട് മാസം), എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. കോഴ്സിനു ശേഷം പ്ലേസ്മെന്റ് സഹായം നൽകും. ഫോൺ: 9745479354, 0497 2835987.

 

 

ഗസ്റ്റ് അധ്യാപക നിയമനം

 

എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ ഈ അധ്യയന വർഷം ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്, മാത്ത്മാറ്റിക്സ്, കൊമേഴ്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്.  കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടവർ അപേക്ഷ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, പാനലിലെ രജിസ്ട്രേഷൻ  നമ്പരും സഹിതം  മെയ് 13ന് രാവിലെ 11ന് ഫിസിക്സ്, 16ന് രാവിലെ 11ന് കമ്പ്യൂട്ടർ സയൻസ്, ഉച്ചക്ക് രണ്ട് മണിക്ക് മാത്തമാറ്റിക്സ്, 17ന് രാവിലെ 11 മണിക്ക് കൊമേഴ്സ്, 19ന് രാവിലെ 11ന് ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലെ അഭിമുഖത്തിന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.  ബന്ധപ്പെട്ട വിഷയങ്ങളിൽ നെറ്റ് ആണ് നിയമനയോഗ്യത. യുജിസി നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉളളവരെയും പരിഗണിക്കും.  ഫോൺ: 0467-2241345, 9847434858.

 

 

യു പി സ്‌കൂൾ ടീച്ചർ: ഇന്റർവ്യൂ 11 മുതൽ

 

ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു പി സ്‌കൂൾ ടീച്ചർ (മലയാളം മാധ്യമം- 517/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 ആഗസ്ത് 12ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി മെയ് 11, 12, 13, 25, 26, 27 തീയതികളിൽ ജില്ലാ പിഎസ്സി ഓഫീസിൽ ഇന്റർവ്യൂ നടത്തും.  ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ എന്നിവ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്.  ഉദ്യോഗാർഥികൾ ഇന്റർവ്യൂ മെമ്മോ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ നിർദ്ദേശിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയും സഹിതം ഹാജരാകണം.  ഉദ്യോഗാർഥികൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കണം.  ഫോൺ: 0497 2700482.

 

വൈദ്യുതി മുടങ്ങും

 

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കോറോം മുണ്ടവളപ്പ്, അയ്യപ്പക്ഷേത്ര പരിസരം, വില്ലേജ് ഓഫീസ്, ഇരൂർ, സെൻട്രൽ എന്നീ ഭാഗങ്ങളിൽ മെയ് ആറ് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ വള്ളിപിലാവ്, കൊട്രാടി, പൊന്നംവയൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് ആറ് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ  മണിയറ എൽ പി  സ്‌കൂൾ ട്രാൻസ്‌ഫോർമർ പരിധിയിൽ  മെയ് ആറ് വെള്ളി രാവിലെ എട്ട് മുതൽ ഉച്ചക്ക്12 മണി വരെയും ഉണ്ണിമുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ കോട്ട ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് ആറ് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ തോപ്പിലായി കോളനി, പള്ളം എന്നീ ഭാഗങ്ങളിൽ മെയ് ആറ് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.  

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ആശാരിക്കുന്ന്, വൊഡാഫോൺ കോട്ടുർ   എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് ആറ് വെള്ളി രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 2.30 വരെ                                                    

വൈദ്യുതി മുടങ്ങും.

 

 

പൊലീസ് പരാതി അതോറിറ്റി സിറ്റിങ്

 

ജില്ലാ പൊലീസ് പരാതി അതോറിറ്റി സിറ്റിങ് മെയ് ഒമ്പതിന് രാവിലെ 11 മണിക്ക് കലക്ടറേറ്റിൽ നടത്തും.  ഒമ്പതിന് വിചാരണ തീയതി ലഭിച്ചവർ കൃത്യ സമയത്ത് പൊലീസ പരാതി അതോറിറ്റി മുമ്പാകെ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

 

ജില്ലാതല അധ്യാപക പരിശീലനം

 

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'അധ്യാപക സംഗമം-22' അധ്യാപക ശാക്തീകരണ ജില്ലാതല പരിശീലനം ആരംഭിച്ചു. യു പി വിഭാഗം പരിശീലനം ജില്ലയിൽ ഏഴ് കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. പാപ്പിനിശ്ശേരി ആറോൺ യു പി സ്‌കൂളിൽ മലയാളം പരിശീലനം കഥാകൃത്ത് ടി പി വേണുഗോപാലും ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളുടെ പരിശീലനം ചൊവ്വ ഹയർസെക്കണ്ടറി സ്‌കൂളിൽ സമഗ്രശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ ഇ സി വിനോദും ഉദ്ഘാടനം ചെയ്തു. മുഴത്തടം യു പി സ്‌കൂളിൽ സോഷ്യൽ സയൻസ് അധ്യാപക പരിശീലനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം എ രാജമ്മയും സംസ്‌കൃതം അധ്യാപക പരിശീലനം കണ്ണൂർ നോർത്ത് ബി ആർ സി യിൽ ഡോ. രമേശൻ കടൂരും അടിസ്ഥാന ശാസ്ത്രം, ഗണിതം വിഷയങ്ങളുടെ പരിശീലനം പെരളശ്ശേരിയിൽ ജില്ലാ പഞ്ചായത്തംഗം കെ വി ബിജുവും ഉദ്ഘാടനം ചെയ്തു.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ മറികടന്ന് കുട്ടികളുടെ മികവും മേന്മയും ഉറപ്പാക്കുക എന്നതാണ്  മൂന്നു ദിവസത്തെ പരിശീലത്തിന്റെ ലക്ഷ്യം. വിവിധ സബ്ജില്ലകളിൽ നിന്നായി 300 ലധികം അധ്യാപകരാണ്  പങ്കെടുക്കുന്നത്.

 

 

ഹരിതമിത്രം ആപ്പ്: പരിശീലനം തുടങ്ങി

 

സർക്കാർ പുറത്തിറക്കിയ ഹരിത മിത്രം ആപ്പിന്റെ പരിശീലനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തി. ഹരിത കർമ്മ സേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ്, കൃത്യത എന്നിവ ഉറപ്പു വരുത്താനാണ് ഹരിതമിത്രം ആപ്പ് പുറത്തിറക്കിയത്. കതിരൂർ, പന്ന്യന്നൂർ, മാങ്ങാട്ടിടം, കോട്ടയം, ചിറ്റാരിപ്പറമ്പ്, അഞ്ചരക്കണ്ടി, എരഞ്ഞോളി, വേങ്ങാട്, പിണറായി, ചെമ്പിലോട്, പെരളശേരി എന്നീ 11 പഞ്ചായത്തുകളിലെയും, മട്ടന്നൂർ നഗരസഭയിലെയും ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കുമായാണ് പരിശീലനം നൽകിയത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി റംല ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എൻ എസ് ഫൗസി അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ അസി. കോ-ഓർഡിനേറ്റർ കെ ആർ അജയകുമാർ പദ്ധതി വിശദീകരിച്ചു. ഹരിത കേരള മിഷൻ റിസോഴ്‌സ് പേഴ്‌സൻ കെ നാരായണൻ, കെൽട്രോൺ പ്രതിനിധി അഖിൽ, ടി വി സുഭാഷ്, അനു അജയൻ എന്നിവർ സംസാരിച്ചു.

 

 

ബീറ്റ് ഫോറസ്റ്റ് ഓഫീസർ: അപേക്ഷ ക്ഷണിച്ചു

 

വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വനാശ്രിതരായ പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തി അപേക്ഷ ഓൺലൈനായി നൽകണം.  യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം മെയ് 18നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04972 700482 വെബ്‌സൈറ്റ്: https://www.keralapsc.gov.in/

 

 

ബൂത്ത് ലെവൽ ഓഫീസർ: അപേക്ഷ ക്ഷണിച്ചു

 

നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് സ്‌റ്റേഷൻ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അപേക്ഷ പരിശോധിച്ച് തീർപ്പാക്കാൻ ബൂത്ത് ലെവൽ ഓഫീസർമാരാകാൻ താൽപ്പര്യമുള്ള ഉദ്യോഗസ്ഥരുടെ ഡാറ്റ ബാങ്ക് തയ്യാറാക്കാൻ ഗസറ്റഡ് ഇതര സർക്കാർ ജീവനക്കാരിൽ നിന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അപേക്ഷ ക്ഷണിച്ചു. മെയ് 20ന് മുമ്പ് www.ceo.kerala.gov.in/bloRegistration.html എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി ഇ പി ഐ സി നമ്പർ നൽകി അപേക്ഷിക്കണം. ബി എൽ ഒമാരുടെ ഒഴിവ് ഉണ്ടാകുമ്പോൾ ഈ ഡാറ്റാ ബാങ്കിൽ നിന്നാണ് നിയമനം നടത്തുക. ഫോൺ: 0497 2700645.

 

 

വേനൽക്കാല ഭാഷാ ക്യാമ്പ്

 

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമായ അസാപ് കേരള വിദ്യാർഥികൾക്കായി രണ്ടാഴ്ചത്തെ വേനൽക്കാല ഭാഷാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ മികച്ചതാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഇംഗ്ലീഷ് ഭാഷാ ക്യാമ്പ് ആക്ടിവിറ്റി ഓറിയന്റഡ് സെഷനുകളിലൂടെ ഭാഷയുടെ ലിസണിങ്, സ്പീക്കിംഗ്, റീഡിങ്, റൈറ്റിംഗ്, വ്യാകരണ ഘടകങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 12നും 16 വയസ്സിനും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നതിന് https://asapkerala.gov.in/course/open-sesame-a-short-term-course-in-communicative-english-for-beginners/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9495999681, 9495999661, 9495999692.

 

വകുപ്പുതല പരീക്ഷ 9ന്

 

മെയ് മൂന്നിന് പി എസ് സി നടത്താൻ നിശ്ചയിച്ചിരുന്ന അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫീസേഴ്സ്  സെക്കന്റ് പേപ്പർ കേരള സർവീസ് റൂൾസ് (008043)  പരീക്ഷ മെയ് ഒമ്പതിന് ഉച്ചക്ക് രണ്ട് മുതൽ നാല് മണി വരെ നടക്കുമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു

 

ക്വട്ടേഷൻ

 

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെൻസ് ഹോസ്റ്റലിലെ വാച്ച്മാന്റെ മുറിയിലേക്ക് വെള്ളം ലഭ്യമാക്കുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.  മെയ് 30ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.

 

ടാക്സി കാറുകൾ ആവശ്യമുണ്ട്

 

കണ്ണൂർ ഭൂജല വകുപ്പ് ഓഫീസ് ആവശ്യത്തിലേക്ക് 1500 സിസിക്ക് മുകളിൽ കപ്പാസിറ്റിയുള്ള ടാക്സി കാറുകൾ വാടകക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 12ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2709892, 8891461434.

date