Skip to main content

മുഴുവൻ കോർപ്പറേഷനുകളിലും മാലിന്യ നിർമാർജ്ജന പ്ലാന്റ് സ്ഥാപിക്കും: മന്ത്രി

സംസ്ഥാനത്തെ മുഴുവൻ കോർപ്പറേഷനുകളും സ്ഥലം കണ്ടെത്തി മാലിന്യ നിർമാർജ്ജന പ്ലാന്റ് സ്ഥാപിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത നാലു വർഷം  കൊണ്ട് സമ്പൂർണ ശുചിത്വ കേരളം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. ഖര, ദ്രാവക മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതാണ് ഏറ്റവും മികച്ച മാർഗം. ഗ്രാമപ്രദേശങ്ങളിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇതിനോടകം മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥാപിച്ച മാലിന്യ നിർമാർജ്ജന പ്ലാന്റ് മികച്ച മാതൃകയാണ്. ശ്രീചിത്ര ഇൻസ്‌റിറ്റിയൂട്ട്, ആർ സി സി തുടങ്ങിയവ ഉൾപ്പെടുന്ന ഈ ഭാഗത്തെ എല്ലാ തരം മാലിന്യങ്ങളും പ്ലാന്റ് വഴി സംസ്‌കരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 1826/2022

date