Skip to main content

എന്റെ കേരളം' മെഗാ മേള: ഫ്ലാഷ് മോബിന് തിരൂരിൽ സമാപനം 

 

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേളയുടെ പ്രചാരണത്തോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി ജില്ലയിൽ പര്യടനം നടത്തിയ ഫ്ലാഷ്മോബിന് തിരൂരിൽ ആവേശപൂർണമായ സമാപനം. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ  സംഘടിപ്പിച്ച ഫ്ളാഷ് മോബിനെ ജില്ലയിലെ  എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ കയ്യടികളോടെയാണ് ആൾക്കൂട്ടം വരവേറ്റത്.
 ചടുലമായ താളത്തിനൊപ്പം നൃത്ത ചുവടുമായി സ്റ്റുഡിയോ 90 ഡാൻസ് ഹബ് കോഴിക്കോട് ടീം ആടി പാടിയപ്പോൾ കാഴ്ചക്കാർക്കും ഫ്ലാഷ് മോബ് ആവേശമായി.  സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മെയ് 10 മുതൽ 16 വരെ തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറിയിലും എസ്.എസ്. എം പോളിടെക്നിക്ക് കോളജിലുമായി നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മെഗാ മേളയുടെ പ്രചരണാർത്ഥമാണ് ജില്ലയിലെ വിവിധ ഇടങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. ഇന്നലെ (മെയ് 06) രാവിലെ തിരൂരങ്ങാടിയിലെ ചെമ്മാട് നിന്നാരംഭിച്ച ഫ്ലാഷ് മോബ് വൈകീട്ട് മേളയുടെ വേദിയായ തിരൂരിൽ സമാപിക്കുകയായിരുന്നു.
ജില്ലയിലെ പ്രധാനപ്പെട്ട പതിനാല് നഗരങ്ങളിലാണ്  ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.സ്റ്റുഡിയോ 90 ഡാൻസ് ഹബ് കോഴിക്കോട് ടീമിലെ അശ്വിൻ, റബിൻ, ബിധു, അർജുൻ, അൽനസനീഷ്, ജിതിൻ, നേഹ, എന്നിവർ ഉൾപ്പെട്ട എട്ട് പേരടങ്ങുന്ന സംഘമാണ് 

date