Skip to main content

ഉദ്യോഗ് മലപ്പുറം 2022'; പ്ലേസ്‌മെന്റ്  ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

ജില്ലാ പഞ്ചായത്ത് മെയ് 29ന് നിലമ്പൂര്‍ അമല്‍ കോളജില്‍  നടത്തുന്ന 'ഉദ്യോഗ് മലപ്പുറം 2022'  തൊഴില്‍ മേളയുടെ പ്രചരണാര്‍ത്ഥം ജില്ലയിലെ വിവിധ ഗവ, എയ്ഡഡ് കോജേുകള്‍, എഞ്ചിനീയറിങ് കോളജുകള്‍, പോളിടെക്‌നിക്കുകള്‍, ഐ.ടി.ഐകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പ്ലേസ്‌മെന്റ്

   ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചവരെയും അവരുടെ നിയന്ത്രണത്തിലുള്ള കമ്പനികളെയും തൊഴില്‍മേളയുടെ ഭാഗമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി. കോളജ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ പി ഹരിദാസന്‍ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം,  ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സെറീന ഹസീബ്,  എന്‍.എ കരീം, നസീബ അസീസ്, അംഗങ്ങളായ പി.കെ.സി അബ്ദുറഹ്‌മാന്‍, ടി.പി ഹാരിസ്, വി.പി ജസീറ, സമീറ പുളിക്കല്‍, എ.പി സബാഹ്, സെക്രട്ടറി എന്‍.എ അബ്ദുല്‍ റഷീദ്, വിവിധ സ്ഥാപനങ്ങളിലെ പ്ലേസ്‌മെന്റ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date