Skip to main content

ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു

തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കടകളിലൂടെ മെയില്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. എ.എ.വൈ കാര്‍ഡ്  (മഞ്ഞ കാര്‍ഡ്) കാര്‍ഡ് ഒന്നിന് 20 കിലോഗ്രാം പുഴുക്കലരി, അഞ്ച് കിലോഗ്രാം കുത്തരി, അഞ്ച് കിലോഗ്രാം പച്ചരി, നാല് കിലോഗ്രാം ഗോതമ്പ്, ഒരു കിലോഗ്രാം ആട്ട എന്നിവ അനുവദിക്കും. പി.എച്ച്.എച്ച് കാര്‍ഡ് (പിങ്ക് കാര്‍ഡ്) ഒരംഗത്തിന് രണ്ട് കിലോഗ്രാം പുഴുക്കലരി,ഒരു കിലോഗ്രാം കുത്തരി, ഒരു കിലോഗ്രാം പച്ചരി, ഒരു കിലോഗ്രാം കിലോഗ്രാം,  അല്ലെങ്കില്‍ ഒരു കിലോഗ്രാം ആട്ടയും നല്‍കും.
എന്‍.പി.എസ് കാര്‍ഡ് (നീല കാര്‍ഡ്) ഒരംഗത്തിന്  ഒരു കിലോഗ്രാം കുത്തരി, ഒരു കിലോഗ്രാം പുഴുക്കലരി, ഒരു കിലോഗ്രാം ആട്ട, 01 കിലോഗ്രാം, നാല് കിലോഗ്രാം ആട്ട (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്) മെയ് മാസത്തില്‍ വിതരണം ചെയ്യും. എന്‍.പി.എന്‍.എസ് കാര്‍ഡ് (വെള്ള കാര്‍ഡ്) കാര്‍ഡൊന്നിന് രണ്ട് കിലോഗ്രാം കുത്തരി, ആറ് കിലോഗ്രാം പുഴു്ക്കലരി, നാല് കിലോഗ്രാം ആട്ട (സ്റ്റോക്ക് ലഭ്യതയ്ക്ക് അനുസരിച്ച്) എന്‍.പി.ഐ കാര്‍ഡ് (ബ്രൗണ്‍ കാര്‍ഡ്)കാര്‍ഡൊന്നിന് രണ്ട് കിലോഗ്രാം പുഴുക്കലരി, ഒരു കിലോഗ്രാം ആട്ട നല്‍കും. പി.എം.ജി.കെ.എ.വൈ പദ്ധതിയില്‍ എ.എ.വൈ വിഭാഗത്തിന് മൂന്ന് കിലോഗ്രാം പുഴുക്കലരിയും ഒരു കിലോഗ്രാം പച്ചരിയും ഒരു കിലോഗ്രാം ഗോതമ്പും, പി.എച്ച്.എച്ച് വിഭാഗങ്ങള്‍ക്ക് മൂന്ന് കിലോഗ്രാം പുഴുക്കലരിയും ഒരു കിലോഗ്രാം പച്ചരിയും ഒരു കിലോഗ്രാം ഗോതമ്പും  അധികമായി സൗജന്യമായി അനുവദിക്കും. ഏപ്രില്‍, മെയ്, ജൂണ്‍ ത്രൈമാസ കാലയളവിലേക്കുള്ള വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ കാര്‍ഡിന് ആറ്  ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ കാര്‍ഡിന് അരലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും. മണ്ണെണ്ണയുടെ വില പിന്നീട് അറിയിക്കും. സ്‌പെഷ്യല്‍ അരി, എന്‍.പി.എന്‍.എസ്  ഗോതമ്പ് എന്നിവ നീക്കിയിരിപ്പുള്ള റേഷന്‍ കടകളില്‍ നിന്നു മാത്രം ലഭിക്കുമെന്ന് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
       

date