Skip to main content

ബൂത്ത് ലെവല്‍ ഓഫീസര്‍: അപേക്ഷ ക്ഷണിച്ചു

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത് ലെവല്‍ ഓഫീസറായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള യോഗ്യരായ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. മെയ് 20നകം www.ceo.kerala.gov.in/bloregistration.html എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റായ www.ceo.kerala.gov.in ല്‍ ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ഗസറ്റഡ് ജീവനക്കാര്‍, അവശ്യസേവന വകുപ്പുകളിലെ ജീവനക്കാര്‍ (ആരോഗ്യം, ഗതാഗതം), സുരക്ഷാ വിഭാഗങ്ങളായ വകുപ്പുകളിലെ ജീവനക്കാര്‍, (പോലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, വനം-വന്യജീവി ), പബ്ലിക് യൂട്ടിലിറ്റി സര്‍വീസുകളായ വകുപ്പ്/ സ്ഥാപനത്തിലെ ജീവനക്കാര്‍ ( കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, കെ.ഡബ്ലു.എ തുടങ്ങിയവ), അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷന്‍, ധനകാര്യ, ബാങ്കിങ്, ജൂഡീഷ്യല്‍ ജീവനക്കാര്‍, വിരമിച്ച ജീവനക്കാര്‍, നിലവില്‍ ബി.എല്‍.ഒമാരായി പ്രവര്‍ത്തിക്കുന്നവര്‍, വിവിധ കാരണങ്ങളാല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0483 2734990.

 

date