Skip to main content

വിശപ്പു രഹിത കേരളം: കട്ടാങ്ങലിൽ സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്തു 

 

 

 

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാ ഗമായുള്ള സുഭിക്ഷ ഹോട്ടൽ കട്ടാങ്ങലിൽ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഹോട്ടൽ ആരംഭിച്ചത്. പാചകം ചെയ്ത ഭക്ഷണം ആവശ്യക്കാർക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സുഭിക്ഷ ഹോട്ടലുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കാട്ടാക്കട ജങ്ഷന് സമീപം സുഭിക്ഷ ഹോട്ടല്‍ അങ്കണത്തില്‍ മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. ഇതിനോടനുബന്ധിച്ചാണ് വിവിധ ജില്ലകളിൽ സുഭിക്ഷ ഹോട്ടലുകൾ ഉദ്ഘാടനം ചെയ്തത്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുഷമ, സ്റ്റാൻ്റിങ് കമ്മറ്റി അധ്യക്ഷരായ എം.ടി പുഷ്പ, റീന മാണ്ടിക്കാവിൽ, പഞ്ചായത്ത് അം ഗം പി.കെ അബ്ദുൽഹകീം, ജനപ്രതിനിധികൾ, ഉദ്യോ ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date