Skip to main content

തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് അരിക്കുളത്ത് തുടക്കമായി.

 

 

 

സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ  വിഭാവനം ചെയ്ത തെളിനീരൊഴുകും നവകേരളം - സമ്പൂർണ ജലശുചിത്വ യജ്ഞത്തിന് അരിക്കുളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി.   കണ്ണമ്പത്ത് തച്ചംകാവ്താഴ മുതൽ വെളിയണ്ണൂർ ചല്ലി വരെ  3500 മീറ്റർ ദൂരം ഒഴുകുന്ന തോടിന്റെ ശുചീകരണ പ്രവർത്തനം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

കാട് മൂടിയും ചളി നിറഞ്ഞുമുള്ള അവസ്ഥയിലായിരുന്നു തോട്. തൊഴിലുറപ്പ് തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും  വിവിധ ഘട്ടങ്ങളായാണ് തോട് ശുചീകരിക്കുന്നത്.

വയലോര പ്രദേശത്ത് സ്ഥിതിചെയ്യുന്ന തോട് വൃത്തിയാക്കി സംരക്ഷിക്കുന്നതിലൂടെ വിവിധ കാർഷിക ആവശ്യങ്ങൾക്കായി  ഉപയോഗപ്പെടുത്താനും അതുവഴി പഞ്ചായത്തിന് കാർഷിക മേഖലയിൽ പുരോഗതി കൈവരിക്കാനുമാകുമെന്ന് ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ്  പി ബാബുരാജ് ശുചീകരണയജ്ഞം ഉദ്ഘാടനം ചെയ്തു പറഞ്ഞു. വാർഡ് അം​ഗം കെ എം അമ്മദ് ശുചീകരണ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി.

പഞ്ചായത്ത് പ്രസിഡന്റ് കെ എം സുഗതൻ, ബ്ലോക്ക്  മെമ്പർ രജില , പഞ്ചായത്ത്‌ അംഗങ്ങളായ അനീഷ് കെ , സി പ്രഭാകരൻ , രാമദാസ്, ആവള അമ്മദ് , പ്രദീപൻ കണ്ണമ്പത്ത്, രാജൻ മാസ്റ്റർ, ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date