Skip to main content

അറിയിപ്പുകൾ

 

 

 

മരം ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം കോഴിക്കോട് അസി. എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിന് കീഴിലുള്ള റോഡ്‌സ് സെക്ഷന്‍ കോഴിക്കോട് സൗത്തിന് കീഴിലെ കടലുണ്ടി- ചാലിയം റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഓവുചാല്‍ നിര്‍മിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന മുറിച്ച് മാറ്റേണ്ട മരങ്ങളുടെ ലേലം മെയ് 19 രാവിലെ 11 മണിക്ക് യു.എല്‍.സി.സി സൈറ്റ് ഓഫീസ് മണ്ണൂര്‍ വളവില്‍ നടത്തും. ഫോണ്‍: 0495 2724727

സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍  പ്രവേശനം 

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ പ്ലംബിങ്, സാനിറ്റേഷന്‍ & ഹോം ടെക്‌നീഷ്യന്‍, ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് (ടാലി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാര്‍ഥികള്‍ക്ക് സിവില്‍ സ്റ്റേഷന് എതിര്‍വശത്തുള്ള സ്‌കില്‍  ഡവലപ്‌മെന്റ് സെന്ററില്‍  നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026

ബി.എല്‍.ഒ നിയമനം: ഡേറ്റാ ബാങ്ക് തയ്യാറാക്കും

സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി (ബി.എല്‍.ഒ) നിയമനം നടത്തുന്നതിന് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കും. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഡേറ്റാ ബാങ്കാണ് തയ്യാറാക്കുക. നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കി ബി.എല്‍.ഒമാരായി നിയമിക്കും. ബി.എല്‍.ഒമാരായി പ്രവര്‍ത്തിക്കുന്ന കാലയളവില്‍ ഇവരെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡെപ്യൂട്ടേഷനിലായി കണക്കാക്കുന്നതാണ്.

വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്താനും പ്രാദേശികാന്വേഷണം സുഗമമാക്കാനും മെച്ചപ്പെട്ട സാങ്കേതിക പരിജ്ഞാനം പ്രദാനം ചെയ്യുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

ബൂത്ത് ലെവല്‍ ഓഫീസര്‍:  അപേക്ഷ ക്ഷണിച്ചു

ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി (ബി.എല്‍.ഒ) നിയമിക്കപ്പെടുന്നതിന് നോണ്‍ ഗസറ്റഡ് വിഭാഗം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. മേയ് 20നകം  മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലൂടെ -www.ceo.kerala.gov.in/bloRegistration.html - ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകര്‍ ആന്‍ഡ്രോയിഡ് ഫോണ്‍ സ്വന്തമായുള്ളവരും ഇലക്ഷന്‍ കമ്മീഷന്റെ  വിവിധ ഓണ്‍ലൈന്‍ അപ്ലിക്കേഷനുകള്‍ കൈകാര്യം ചെയ്യുവാന്‍ കഴിവുളളവരുമായിരിക്കണം.

കിക്മ എം.ബി.എ പ്രവേശനം

സഹകരണ വകുപ്പിനുകീഴിലുള്ള നെയ്യാറിലെ കേരള ഇന്‍സ്റ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 എം.ബി.എ. ബാച്ചിലേക്ക് മേയ് ഒന്‍പത് രാവിലെ 10 മണി മുതല്‍ 12.30 വരെ ഇഎംഎസ് മെമ്മോറിയല്‍ കോപ്പറേറ്റീവ് ട്രെയിനിങ് കോളേജിൽ ഇന്റര്‍വ്യൂ നടത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547618290/ 9447002106, വെബ്സൈറ്റ്: www.kicma.ac.in

ആട് വളര്‍ത്തല്‍, പശു പരിപാലനം വിഷയങ്ങളില്‍ പരിശീലനം 

കണ്ണൂിലെ ഹോമിയോ ആശുപത്രിക്ക് സമീപം കക്കാട് റോഡിലുളള പുതിയ കെട്ടിടത്തിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മെയ് 18,19 തീയതികളില്‍ ആട് വളര്‍ത്തലിലും, 25,26 തീയതികളില്‍ പശു പരിപാലനത്തിലും പരിശീലനം നല്‍കുന്നു. താത്പര്യമുളളവര്‍ 9446471454 നമ്പറിലേക്ക് പേരും, മേല്‍വിലാസവും, പരിശീലനത്തിന്റെ പേരും വാട്‌സ്ആപ് സന്ദേശമായി മാത്രം മേയ് 14നകം അയക്കണം. ഫോണ്‍:  0497 2763473. 

ടെണ്ടര്‍ ക്ഷണിച്ചു

വടകര ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ ഐ.സി.ഡി.എസ് മുഖേന നടപ്പാക്കുന്ന റീ-ബോണ്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കുളള തൊഴില്‍ പരിശീലന കേന്ദ്രത്തിലേക്ക് കരാര്‍  അടിസ്ഥാനത്തില്‍ വാഹനം - ജീപ്പ് - ആവശ്യമുണ്ട്. താത്പര്യമുളള വ്യക്തികളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മെയ് 11 ഉച്ചക്ക് ഒരു മണിക്കകം ലഭ്യമാക്കണം. വിവരങ്ങള്‍ക്ക് ഫോൺ: 0496-2501822, 9446581004 

യു.പി. സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം ഇന്ന്

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ യു. പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 517/19) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുള്ള അഭിമുഖത്തിന്റെ രണ്ടാം ഘട്ടം ഇന്ന് (മേയ് ആറ്) രാവിലെ 9.30 മുതല്‍ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസില്‍വെച്ചും മേയ്  11, 12, 13, 18, 19, 20, 25, 26, 27 തീയതികളില്‍ രാവിലെ 9.30 മണി മുതല്‍ കോഴിക്കോട് ജില്ലാ പി.എസ്. സി. ഓഫീസില്‍ വെച്ചും നടത്തും. വിവരങ്ങൾക്ക് ഫോണ്‍. 0495 2371971

ദര്‍ഘാസ്

സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയത്തിലേക്ക് ആവശ്യമായ 3 കെവിഎ ഓണ്‍ലൈന്‍ യുപിഎസ് വിത്ത് ബാറ്ററി (ഒരു എണ്ണം) വിതരണം ചെയ്യാന്‍ താത്പര്യമുളള സ്ഥാപനങ്ങളില്‍നിന്നും ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 15 ഉച്ച ഒരു മണി. വിവരങ്ങൾക്ക് ഫോണ്‍ : 0495 2373819.

റീ ടെണ്ടര്‍

വനിതാ ശിശുവികസന വകുപ്പിലെ കീഴ്കാര്യാലയമായ കൊടുവളളി അഡീഷണല്‍ ഐസിഡിഎസ് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുവേണ്ടി വാഹനം (കാര്‍) നിബന്ധനകള്‍ക്ക് വിധേയമായി ഓടിക്കാന്‍ താത്പര്യമുളളവരില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് കരാര്‍ വാഹനത്തിന്റെ കാലാവധി. അവസാന തീയതി മെയ് 10 ഉച്ച ഒരു മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2281044

date