Skip to main content

14-ാം പഞ്ചവത്സര പദ്ധതി: ആസൂത്രണ സമിതി അംഗങ്ങളുടെയും കണ്‍വീനര്‍മാരുടെയും യോഗം ചേര്‍ന്നു

 

 

 

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സംയോജിത/ സമഗ്ര വികസന രൂപീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണ സമിതി അംഗങ്ങളുടെയും വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍മാരുടെയും യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. സംയുക്ത പദ്ധതികള്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനെക്കുറിച്ചും പ്രസിഡന്റ് വിശദീകരിച്ചു.

2022-23 സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്തില്‍ നടപ്പാക്കുന്ന സംയുക്ത പദ്ധതികളെയും അത് നടപ്പാക്കേണ്ട നൂതന ആശയരീതികളെയും സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിശദീകരണം നല്‍കി. കോഴിക്കോട് ജില്ലയില്‍ മാലിന്യ നിര്‍മാര്‍ജനം, ഊര്‍ജം എന്നിവക്ക് പുറമെ നൂതന പദ്ധതികള്‍ തയ്യാറാക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും ജീവിതശൈലീ രോഗങ്ങള്‍ സംബന്ധിച്ച സംയോജിത പദ്ധതി രൂപീകരിക്കണമെന്നും ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മണലില്‍ മോഹനന്‍ അഭിപ്രായപ്പെട്ടു. 

സംയോജിത പദ്ധതികള്‍ക്ക് സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റെ അധികവിഹിതത്തിന് അര്‍ഹമായ എനേബ്ലിംഗ് കോഴിക്കോട്, ക്രാഡില്‍  പദ്ധതികള്‍ക്കൊപ്പം ഉത്പാദന മേഖലയിലെ കതിരണി, ഞങ്ങളും കൃഷിയിലേക്ക്, ആരോഗ്യമേഖലയിലെ സമഗ്രപദ്ധതിയായ ജീവതാളം, സ്നേസ്പര്‍ശം എന്നിവയും സംയോജിത പദ്ധതികളായി പരിഗണിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവാനന്ദന്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.വി. റീന, ജില്ലാ പഞ്ചായത്ത് അംഗം ഐ.പി. രാജേഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date