Skip to main content

വെള്ളനൂർ താമരച്ചാലി - നടുവത്ത് താഴം തോട് ശുചീകരിച്ചു

 

 

 

സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളനൂർ താമരച്ചാലി - നടുവത്ത് താഴം തോട് ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഡ്വ. സിദ്ദീഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ പുഷ്പ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുഷമ, ബ്ലോക്ക് അം​ഗം ശിവദാസൻ നായർ, അം​ഗങ്ങളായ ശ്രീജ, ചന്തുക്കുട്ടി മാസ്റ്റർ,  പ്രീതി, ഹരിത കേരള മിഷൻ ഉദ്യോഗസ്ഥൻ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. ഹരിത കർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.

date