Skip to main content

എന്റെ തൊഴില്‍ എന്റെ അഭിമാനം: പഞ്ചായത്തുതല യോഗം ചേര്‍ന്നു

 

 

 

തദ്ദേശ സ്വയംഭരണ വകുപ്പും കുടുംബശ്രീയും കേരള നോളജ് ഏക്കോണമി മിഷനും സംയുക്തമായി നടപ്പാക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം'  ക്യാമ്പയിനുമായി ബന്ധപ്പെട്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ പ്രഥമ യോഗം ചേര്‍ന്നു. വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുകയും അതുവഴി മനുഷ്യ വിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. 

പ്രസിഡന്റ് സതി കിഴക്കയില്‍, വൈസ് പ്രസിഡന്റ് കെ. അജ്‌നഫ്, സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ എം. ഷീല, അതുല്യ ബൈജു, അബ്ദുല്‍ ഹാരിസ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍  ആര്‍.പി വത്സല, പഞ്ചായത്ത് സെക്രട്ടറി സി.കെ റഫീഖ് എന്നിവര്‍ സംസാരിച്ചു.

date