Skip to main content

മുക്കത്ത് ഭക്ഷ്യ പരിശോധന ഊർജിതമാക്കി 

 

 

 

ഭക്ഷ്യവിഷബാധ ജാഗ്രതയുടെ ഭാഗമായി മുക്കം നഗരസഭയിൽ ഹോട്ടലുകളിലും കടകളിലും ഭക്ഷ്യ പരിശോധന ഊർജിതമാക്കി. മുക്കം നഗരസഭാ കൗൺസിലിന്റെ തീരുമാനപ്രകാരം ഹെൽത്ത് സ്ക്വാഡ് കടകളിൽ പരിശോധന ആരംഭിച്ചു. 

ഹോട്ടലുകൾ, ബേക്കറികൾ, കൂൾ ബാറുകൾ തുടങ്ങി ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി വില്പന നടത്തുന്ന കടകളിലാണ് പരിശോധന നടത്തിയത്‌. നഗരസഭാ പരിധിയിലെ 16 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മൂന്ന് കടകളിൽ നിന്നായി പഴകിയ എണ്ണ, മയണൈസ്, മൈദ മാവ് എന്നിവ കണ്ടെത്തി നശിപ്പിച്ചു. 

നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജെ.എച്ച്.ഐമാരായ ശ്രീജിത്ത്, ബീധ ബാലൻ, സജിത എന്നിവരും സ്ക്വാഡിലുണ്ട്. സ്ഥാപനങ്ങൾക്ക് ഫൈൻ ഉൾപ്പെടെ നൽകി നടപടികൾ കർശ്ശനമാക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

date