Skip to main content

പയ്യോളി നഗരസഭാ ആരോഗ്യ വിഭാഗം വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി

 

 

 

പയ്യോളി നഗരസഭാ ആരോഗ്യ വിഭാഗം ടൗണിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചായക്കടയും, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു വന്ന ഒരു ഹോട്ടലും അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ശുചിത്വ നിലവാരം തൃപ്തികരമല്ലാത്തതും മാലിന്യങ്ങള്‍ ശരിയായ വിധം നിര്‍മാര്‍ജനം ചെയ്യാത്തതുമുള്‍പ്പെടെയുള്ള വിവിധ ന്യൂനതകള്‍ പരിഹരിക്കുന്നതിനായി ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. ചന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി. പ്രകാശന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. സാനിറ്റേഷന്‍ വര്‍ക്കര്‍ ബാബു, ഡ്രൈവര്‍ നാസിഫ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. നഗരസഭാ പരിധിയില്‍ വരും ദിവസങ്ങളിലും  പരിശോധന തുടരുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടർ പറഞ്ഞു.

date