Skip to main content

കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം

 

 

 

വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമായി ജില്ലയിൽ പലയിടത്തുമായി നാശനഷ്ടങ്ങളുണ്ടായി. കച്ചേരി വില്ലേജിൽ കനകാലയ ബാങ്കിന് പടിഞ്ഞാറുവശം  വാടകയ്ക്കു താമസിക്കുന്ന ശിവപ്രകാശൻ, വേങ്ങേരി വില്ലേജ് കരുവിശ്ശേരി ദേശത്ത് തിരുത്തിയിൽ ക്ഷേത്രത്തിന് സമീപം മീനാക്ഷി ചിറ്റേനിപ്പാട്ട് പറമ്പ് തുടങ്ങിയവരുടെ വീടിന് മുകളിൽ തെങ്ങ് വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.  

എലത്തൂർ വില്ലേജ് മൊകവൂർ ദേശത്ത് വീടിന് മുകളിലേക്ക് തെങ്ങ്, മാവ് എന്നിവ വീണ് ഭാഗികനാശനഷ്ടങ്ങളുണ്ടായി. വിമല നരിക്കുനി താഴം, റീന കൊന്നക്കൽ, ബാലരാമൻ വെള്ളാങ്കുർ, വിജീ വെള്ളാങ്കൂർ എന്നിവരുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.

ചെലവൂർ എഴുന്ന മണ്ണിൽ ഗംഗാധരന്റെ വീടും കോളി മരം, തെങ്ങ് എന്നിവ മുറിഞ്ഞ് വീണ് ഭാഗികമായി നശിച്ചു.

date