Skip to main content

അറിയിപ്പുകൾ

 

 

 

തുറമുഖ വകുപ്പിൽ കുക്ക്: കൂടിക്കാഴ്ച മെയ് 4ന്

ജില്ലയിലെ തുറമുഖ വകുപ്പിൽ കുക്ക് കാറ്റഗറി നമ്പർ 425/2019 തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിച്ച ഉദ്യോഗാർഥികൾക്ക്  മെയ് 4  രാവിലെ 10.15ന് കേരള പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ഫോൺ: 0495 2371971

ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്താനായി അപേക്ഷ ക്ഷണിച്ചു. ഒക്യുപേഷണല്‍ തെറാപ്പിയില്‍ ¸ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മേയ് 9 4 മണി്ക്ക് മുമ്പായി ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ്, കോഴിക്കോട് - 673008 എന്ന വിലാസത്തിലോ office@imhans.ac.in എന്ന ഇ-മെയിലോ സമര്‍പ്പിക്കണം. ഫോണ്‍: 0495 2359352 

ബൊട്ടാണിക്കല്‍ ഗാര്‍ഡനിൽ പ്രോജക്ട് ഫെലോ ഒഴിവ്

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആൻഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസില്‍ കരാര്‍ വ്യവസ്ഥയില്‍ പ്രോജക്ട് ഫെലോ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മെയ് 5 രാവിലെ 10 മണിക്ക് നടക്കും. യോഗ്യത: ബോട്ടണിയില്‍ ഫസ്റ്റ്ക്ലാസ്സോടുകൂടി ബിരുദാനന്തര ബിരുദം. വിവരങ്ങൾക്ക്  ഫോണ്‍ : 0495-2430939.

 ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

കോഴിക്കോട് ഗവ. ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ്, നിയമം, മാനേജ്‌മെന്റ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററായി സേവനം ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തിൽ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  മേയ് 10 (നിയമം), മേയ് 21 (മാനേജ്‌മെന്റ്), മേയ് 25 (ഇംഗ്ലീഷ്) തീയതികളില്‍ രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകാം. ഫോണ്‍ : 0495 2730680

റാങ്ക് പട്ടിക റദ്ദായി

കോഴിക്കോട് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ പി എസ് II എന്‍ സി എ ഈഴവ, തീയ്യ/ ബില്ലവ (കാറ്റഗറി നമ്പര്‍ 587/2019) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

റാങ്ക് പട്ടിക റദ്ദായി

കോഴിക്കോട് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ്.എ (കാറ്റഗറി നമ്പര്‍, 471/13) തസ്തികയിലേയ്ക്ക് 28.02.2019 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

ദര്‍ഘാസ്

സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയത്തിലേക്ക് ആവശ്യമായ 3 കെവിഎ ഓണ്‍ലൈന്‍ യുപിഎസ് വിത്ത് ബാറ്ററി വിതരണം ചെയ്യാന്‍ താല്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 15 ഉച്ചക്ക് ഒരു മണിവരെ. ദര്‍ഘാസ് ജോയിന്റ് ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയം, കോഴിക്കോട് - 9 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ : 0495 2373819. 

ആനയെ എഴുന്നള്ളിപ്പ്: രജിസ്‌ട്രേഷന്‍ വിട്ടുപോയ ആരാധാനലയങ്ങള്‍ക്ക് വീണ്ടും അവസരം

നാട്ടാനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉത്സവങ്ങള്‍ പൂരങ്ങള്‍, വരവുകള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ 2015-ല്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയില്‍ മോണിറ്റര്‍ ചെയ്യാന്‍  വിട്ടുപോയ ഉത്സവങ്ങള്‍, പൂരങ്ങള്‍, വരവുകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ വീണ്ടും അവസരം. 2022 മെയ് 31 വരെയാണ് സമയം നീട്ടി നല്‍കിയത്. കൊയിലാണ്ടി, വടകര താലൂക്കുകളില്‍പ്പെട്ട ആരാധനാലയങ്ങള്‍ വടകര സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്കും കോഴിക്കോട് താലൂക്കിലെ ആരാധനാലയങ്ങള്‍ കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്കും അപേക്ഷ നൽകണം. 
കൂടതല്‍ വിവരങ്ങള്‍ക്കും അപേക്ഷയുടെ മാതൃകയ്ക്കും: 
കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ - 8547603816/8547603817,  വടകര  സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍  - 8547603822/8547603824, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസര്‍ - 0495 2416900.

date