Skip to main content
പാപ്പിനിശ്ശേരി അരോളി സെൻട്രൽ അങ്കൻവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യുന്നു

അംഗൻവാടി കെട്ടിടോദ്ഘാടനം

 

 

പാപ്പിനിശ്ശേരി അരോളി സെൻട്രൽ അങ്കണവാടിക്ക് സ്വന്തം കെട്ടിടമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. 2019ലെ കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ ഉപാധ്യായ പുരസ്‌ക്കാരം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിച്ചത്. ഒരു ക്ലാസ് മുറി, അടുക്കള, ഡൈനിംഗ് റൂം, ഹാൾ, ശിശു സൗഹൃദ ശുചിമുറി , കളിസ്ഥലം എന്നീ സൗകര്യങ്ങളാണ് അങ്കൻവാടിയിലുള്ളത്. 17.50 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്. ചടങ്ങിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് പി വി സുശീല അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് കെ പ്രദീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം സുജയ, വാർഡ് അംഗം പി രാജൻ, ഐസിഡിഎസ് സൂപ്രവൈസർ കെ രാജശ്രീ എന്നിവർ പങ്കെടുത്തു.  

 

 

date