Skip to main content

ആശങ്ക അകലെ, ചാർജിംഗ് കേന്ദ്രങ്ങൾ അരികെ

 

ചാർജ് തീരുമെന്ന ഭയമില്ലാതെ ഇലക്ട്രിക് വാഹനവുമായി ഇനി ജില്ലയിലെവിടെയും യാത്ര ചെയ്യാം. വിവിധയിലടങ്ങളിലായി 91 ഇലക്ട്രിക് വാഹന ചാർജിംഗ് കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു. ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ച 89 പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളും കണ്ണൂർ ടൗൺ, വളപട്ടണം ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുമാണ് തുറന്നത്.

കണ്ണൂർ മണ്ഡലത്തിലെ 21 ചാർജിംഗ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ നിർവഹിച്ചു. പടന്നപ്പാലത്തെ കെ എസ് ഇ ബി കണ്ണൂർ ടൗൺ സബ് സ്റ്റേഷനിൽ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനും തെക്കി ബസാർ, കെഎസ്ആർടിസി ബസ് സ്റ്റാന്റ്, പഴയ ബസ്സ്റ്റാന്റ്, സ്റ്റേഡിയം, രാജേന്ദ്ര പാർക്ക്, പ്രഭാത് ജംഗ്ഷൻ, എസ് എൻ പാർക്ക്,  വലിയന്നൂർ, മതുക്കോത്ത്, ഏച്ചൂർ, കുടുക്കിമൊട്ട, മുണ്ടേരിമൊട്ട,  ജില്ലാ ആശുപത്രി പരിസരം, മേലെ ചൊവ്വ, തോട്ടട ബസ്റ്റോപ്പ്, താഴെചൊവ്വ, വാരം, തയ്യിൽ, സിറ്റി, ചാല അമ്പലം എന്നിവിടങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകളിൽ പോൾ മൗണ്ടഡ് ചാർജിംഗ് സെൻററുകളുമാണുള്ളത്. പടന്നപ്പാലത്ത് നടന്ന ചടങ്ങിൽ താളിക്കാവ് ഡിവിഷൻ കൗൺസിലർ അഡ്വ ചിത്തിര ശശിധരൻ അധ്യക്ഷത വഹിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് അംഗം കെ  ബാലൻ, എൻ ഉഷ, പി ഹരീന്ദ്രൻ, എം ഉണ്ണികൃഷ്ണൻ, പി ശിവദാസ്,  മഹമൂദ് പാറക്കാട്ട്,  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജെ അഷ്റഫുദീൻ, ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ വി വി രാജീവ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ എം പി സുധീർ എന്നിവർ പങ്കെടുത്തു.

 

പേരാവൂർ മണ്ഡലത്തിലെ അഞ്ചിടങ്ങളിൽ പോൾ മൗണ്ടഡ് ചാർജിംഗ് കേന്ദ്രങ്ങൾ തുറന്നു. മണ്ഡലതല ഉദ്ഘാടനം ഇരിട്ടിയിൽ സണ്ണി ജോസഫ് എം എൽ എ നിർവ്വഹിച്ചു. ഇരിട്ടി, വള്ളിത്തോട്, എടൂർ, പേരാവൂർ, കേളകം എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ തുറന്നത്. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി രജനി, കെ പി രാജേഷ്, ഇരിട്ടി നഗരസഭ ഉപാധ്യക്ഷൻ പി പി ഉസ്മാൻ, കൗൺസിലർ വി പി അബ്ദുൾ റഷീദ്, കെ എസ് ഇ ബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് അൽകാഫ് എന്നിവർ സംസാരിച്ചു.

 

തലശ്ശേരി മണ്ഡലത്തിലെ ഏഴ് ഇടങ്ങളിൽ പോൾ മൗണ്ടഡ് ചാർജിംഗ് കേന്ദ്രങ്ങൾ തുറന്നു. മണ്ഡലതല ഉദ്ഘാടനം നഗരസഭ സ്റ്റേഡിയം പരിസരത്ത് തലശ്ശേരി നഗരസഭ അധ്യക്ഷ കെ എം ജമുനറാണി ടീച്ചർ നിർവ്വഹിച്ചു. തലശ്ശേരി നഗരസഭ സ്റ്റേഡിയം, തലശ്ശേരി പുതിയ ബസ് സ്റ്റാന്റ്, മഞ്ഞോടി, ചൊക്ലി, പരിമഠം, കതിരൂർ, കുറുച്ചിയിൽ എന്നവിടങ്ങളിലാണ് കേന്ദ്രങ്ങൾ തുറന്നത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി പി സനിൽ, എം പി ശ്രീഷ, സി കെ രമ്യ, സി കെ അശോകൻ, എം കെ സൈത്തു, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ, കെഎസ്ഇബി എക്സിക്യൂട്ടിവ് എൻജിനിയർ പി കെ ബഷീർ എന്നിവർ സംസാരിച്ചു. 

 

മട്ടന്നൂർ മണ്ഡലത്തിലെ ആറ് പോൾ മൗണ്ടഡ് ചാർജിംഗ് സെൻറുകളുടെ ഉദ്ഘാടനം കെ കെ ശൈലജ ടീച്ചർ എംഎൽഎ നിർവ്വഹിച്ചു. ചാലോട്, പടിയൂർ, വായാന്തോട്, പാലോട്ടുപള്ളി, ശിവപുരം, ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളിലാണ് ചാർജ്ജിങ് സെൻറുകൾ. ചാലോട് ഇലക്ട്രിക് ഓഫീസിനു സമീപം നടന്ന പരിപാടിയിൽ കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി അധ്യക്ഷയായി. ശിവപുരം ഇലക്ട്രിക്കൽ സബ്ഡിവിഷൻ അസി. എഞ്ചിനീയർ ഇൻ ചാർജ് കെ കെ പ്രമോദ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മാലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചമ്പാടൻ ജനാർദ്ദനൻ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം കെ വി ഷീജ, കൂടാളി ഗ്രാമപഞ്ചായത്ത് അംഗം വസന്ത ടീച്ചർ, കണ്ണൂർ ടിഎംആർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബു പ്രജിത്ത്, ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എം പ്രശാന്തൻ വിവിധ രാഷ്ട്രീയ, സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

 

അഴീക്കോട് മണ്ഡലത്തിലെ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷന്റേയും ആറ് പോൾ മൗണ്ടഡ് ചാർജിംഗ് കേന്ദ്രങ്ങളുടേയും ഉദ്ഘാടനം കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു. വളപട്ടണം കെഎസ്ഇബി സ്റ്റേഷനിൽ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനും പൊടിക്കുണ്ട് മിൽമ പരിസരം, ചിറക്കൽ എഫ് എച്ച് സി,  ചിറക്കൽ ഹൈവേ ജംഗ്ഷൻ, അഴീക്കോട് വൻകുളത്ത് വയൽ, പാപ്പിനിശ്ശേരി ചുങ്കം മുത്തപ്പൻ ക്ഷേത്രം, കണ്ണാടിപ്പറമ്പ് ഹൈസ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുമാണ് ആരംഭിച്ചത്. വളപട്ടണം കെഎസ്ഇബി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി ശ്രുതി അധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ജില്ലാ പഞ്ചായത്ത് അംഗം ടി സരള, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ അജീഷ് (അഴീക്കോട്), കെ രമേശൻ (നാറാത്ത്), പി പി ഷമീമ (വളപട്ടണം ), ചിറക്കൽ പഞ്ചായത്ത് അംഗം കെ വി സിന്ധു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി രമേഷ് ബാബു, പി ചന്ദ്രൻ, എ ടി മുഹമ്മദ് കുഞ്ഞി, കണ്ണൂർ പിഎംയു  എക്സിക്യുട്ടിവ് എൻജിനീയർ ടി കെ ലത, കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർമാരായ ടി ഷാജിത്ത് കുമാർ, ദിജീഷ് രാജ് എന്നിവർ പങ്കെടുത്തു. 

 

 

കൂത്തുപറമ്പ് മണ്ഡലത്തിലെ ഒമ്പത് പോൾ മൗണ്ടഡ് ചാർജിംഗ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം പാനൂർ ബസ്സ്റ്റാന്റിൽ കെ പി മോഹനൻ എം എൽ എ നിർവ്വഹിച്ചു. പാനൂർ ബസ് സ്റ്റാന്റ്, തെക്കേ പാനൂർ, പെരിങ്ങത്തൂർ, പാറാട്, കല്ലിക്കണ്ടി, പൊയിലൂർ, പൂക്കോട്, കൂത്തുപറമ്പ് ട്രഷറി പരിസരം, കോട്ടയം പൊയിൽ എന്നിവിടങ്ങളിലാണ് ചാർജിംഗ് സെൻറുകൾ പ്രവർത്തനം തുടങ്ങിയത്. പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി വത്സൻ, എൻ വി ഷിനിജ, സി രാജീവൻ, കൗൺസിലർ നസീല കണ്ടിയിൽ, അസി.എക്സിക്യുട്ടിവ് എഞ്ചിനിയർ പി രാജീവൻ, അസി.എഞ്ചിനിയർ ആർ ശ്രീകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

 

പോൾ മൗണ്ടഡ് ചാർജിംഗ് കേന്ദ്രങ്ങളുടെ പയ്യന്നൂർ മണ്ഡലതല ഉദ്ഘാടനം ടി ഐ മധുസൂദനൻ എം എൽ എ നിർവ്വഹിച്ചു. പയ്യന്നൂർ പഴയ ബസ് സ്റ്റാന്റ്, കെ എസ് ആർ ടി സി സ്റ്റാന്റ്, മാത്തിൽ, മാതമംഗലം ന്യൂ ബസ് സ്റ്റാന്റ്,  ഓണക്കുന്ന് എന്നീ സ്ഥലങ്ങളിലാണ് ചാർജിംഗ് സെൻറുകൾ പ്രവർത്തനം ആരംഭിച്ചത്. പയ്യന്നൂർ ഷേണായി സ്‌ക്വയറിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ നഗരസഭ ചെയർപേഴ്‌സൺ കെ വി ലളിത, വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, നഗരസഭ പൊതുമാരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി വിശ്വനാഥൻ, കൗൺസിലർമാരായ എം പി ചിത്ര, ഇക്ബാൽ പോപ്പുലർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, പയ്യന്നൂർ ഇലക്ട്രിക്കൽ അസി.എക്‌സി.എൻജിനീയർ പി സി റോജ, അസി.എഞ്ചിനീയർ ടി പി സൂരജ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയർ പങ്കെടുത്തു. 

ധർമ്മടം മണ്ഡലത്തിലെ ആറ് പോൾ മൗണ്ടഡ് ചാർജിംഗ് സെൻറുകളുടെ ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള നിർവ്വഹിച്ചു. ചക്കരക്കൽ, ധർമ്മടം ബ്രണ്ണൻ കോളേജിന് സമീപം, ചിറക്കുനി, പിണറായി, മമ്പറം, പെരളശ്ശേരി എന്നിവിടങ്ങളിലാണ് ചാർജിംഗ് സെൻറുകളുള്ളത്. മുഖ്യന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ അധ്യക്ഷ്യത വഹിച്ചു. അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ ദാമോദരൻ(ചെമ്പിലോട്), കെ പി ലോഹിതാക്ഷൻ( അഞ്ചരക്കണ്ടി), എ വി ഷീബ( പെരളശ്ശേരി), പി വി പ്രേമവല്ലി( കടമ്പൂർ), ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട് എന്നിവർ പങ്കെടുത്തു.

date