Skip to main content

കണ്ണൂരിലെ ആധുനിക തിയേറ്റർ സമുച്ചയനിർമാണത്തിനു തുടക്കമായി

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ കണ്ണൂരിലെ പായം പഞ്ചായത്തിൽ നിർമിക്കുന്ന ആധുനിക തിയേറ്റർ സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. തിയേറ്റർ നിർമിക്കുന്നതിനായി പായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടം കെ എസ് എഫ് ഡി സി യ്ക്ക് കൈമാറുന്ന ചടങ്ങും നടന്നു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് കോടി ചെലവഴിച്ചാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പായം പഞ്ചായത്തിൽ തിയേറ്റർ ഒരുക്കുന്നത്. രണ്ടു തിയേറ്ററുകളിലുമായി 300 സീറ്റുകളാണ് ക്രമീകരിക്കുക.
തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ നടന്ന പരിപാടിയിൽ സണ്ണി ജോസഫ് എം.എൽ.എ., കെ.എസ്.എഫ്.ഡി സി ചെയർമാൻ ഷാജി എൻ കരുൺ, മാനേജിങ് ഡയറക്ടർ എൻ മായ, പായം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് പി രജനി,വൈസ് പ്രസിഡന്റ് എം വിനോദ് കുമാർ, മുൻ പ്രസിഡന്റ് എൻ അശോകൻ എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 2018/2022

date