Skip to main content

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഒറ്റത്തവണ തീർപ്പാക്കൽ

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ജൂൺ എട്ട് മുതൽ ലൈബ്രറി കുടിശ്ശികയുള്ള അംഗങ്ങൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടത്തുന്നു. ലൈബ്രറി കുടിശ്ശിക വരുത്തിയിട്ടുള്ള അംഗങ്ങൾക്ക് ഇതു വഴി റവന്യൂ റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകാം.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ലൈബ്രറി അംഗങ്ങൾക്ക് കൈവശമുള്ള സമയപരിധി കഴിഞ്ഞ പുസ്തകങ്ങളും ആനുകാലികങ്ങളും തിരികെ ഏൽപിച്ച് പിഴസംഖ്യയിനത്തിൽ ഇളവുകൾ നേടാം. പിഴസംഖ്യ ഇനത്തിൽ ചാർജ് ചെയ്തിട്ടുള്ള തുകയിൽ പുസ്തകത്തിന് 80 ശതമാനവും ആനുകാലികത്തിന് 90 ശതമാനവും ഇളവ് നൽകും. നഷ്ടപ്പെട്ട പുസ്തകത്തിനു പകരം പുതിയ പുസ്തകം വാങ്ങി നൽകുവാനുള്ള അവസരം ഉണ്ടാകും. വിപണിയിൽ ലഭ്യമല്ലാത്ത പുസ്തകത്തിനു സ്റ്റേറ്റ് ലൈബ്രറിയൻ നിശ്ചയിക്കുന്ന നഷ്ടപരിഹാര വില ഒടുക്കണം. ജൂൺ എട്ടു മുതൽ ആഗസ്റ്റ് ഏഴു വരെ (പൊതു അവധി ദിവസങ്ങളിൽ ഒഴികെ) രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ അംഗങ്ങൾക്ക് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നേരിട്ടെത്തി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി ലൈബ്രറി കുടിശ്ശിക തീർപ്പാക്കാം.
പി.എൻ.എക്സ്. 2159/2022

date