Post Category
ലൈഫ് ഭവന പദ്ധതി: നന്ദിയോട് പഞ്ചായത്തില്‍ 538 പേര്‍ക്ക് അനുമതിപത്രം നല്‍കി
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍പ്പെടുത്തി നന്ദിയോട് ഗ്രാമപഞ്ചായത്തിലെ 538 പേര്‍ക്ക് വീടിന്റെ അനുമതിപത്രം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ദീപാസുരേഷിന്റെ അധ്യക്ഷതയില്‍ നന്ദിയോട് ചേര്‍ന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു.
വീടില്ലാത്തവര്‍, ഭൂമിയില്ലാത്തവര്‍, വീടുപണി പൂര്‍ത്തിയാക്കാത്തവര്‍, നിലവില്‍ വാസയോഗ്യമല്ലാത്ത ഭവനമുള്ളവര്‍ തുടങ്ങിയവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഒരു കുടുംബത്തിന് നാലുലക്ഷം രൂപയാണ് പദ്ധതിപ്രകാരം നല്‍കുക. 90 തൊഴില്‍ ദിനങ്ങള്‍ കൊണ്ടാണ് ഒരു വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്.
(പിആര്‍പി 1843/2018)
date
- Log in to post comments