Skip to main content

ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ സംരംഭകത്വ പരിശീലനം

 

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാറിന്റെ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിച്ച കേരളത്തിലെ എസ്‌സി വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ 40 വയസിന് താഴെയുള്ള തിരെഞ്ഞെടുത്ത 25 യുവതി യുവാക്കള്‍ക്ക് സ്‌റ്റൈപെന്റോടെ ജൂണ്‍ 15 മുതല്‍ ജൂലൈ 1 വരെ കിഡ് ക്യാമ്പസ്സില്‍ ആദ്യ ബാച്ചിന്റെ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചു. അടുത്ത ബാച്ച് ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 6 വരെ കളമശ്ശേരി കീഡ് ക്യാമ്പസില്‍ വെച്ച് സംഘടിപ്പിക്കും. ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, അലങ്കാര മത്സ്യബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസ്സുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 16ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0484 2532890/2550322/9605542061.

date