Skip to main content

ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പാര്‍ട്ട് ടൈമായി നടത്തുന്ന പി.എസ്.സി അംഗീകൃത കോഴ്‌സായ ലൈബ്രറി ആന്റ് ഇന്‍ഫനര്‍മേഷന്‍ സയന്‍സ് (യോഗ്യത:പത്താം ക്ലാസ് പാസ്സ്), പി.ജി.ഡി.സി.എ (ഡിഗ്രി), ഡി.സി.എ (പ്ലസ് ടു), ഫിനാന്‍ഷ്യകല്‍ അക്കൗണ്ടിംഗ് (പ്ലസ് ടു) എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അപ്ലിക്കേഷന്‍ ഫോമും പ്രോസ്‌പെക്റ്റസ്സും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ നിന്ന് പ്രിന്റ് എടുത്തോ സ്‌കൂളില്‍ നിന്ന് നേരിട്ടോ വാങ്ങി പൂരിപ്പിച്ച് മറ്റു സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി സ്‌കൂളില്‍ 23/07/2022 നു മുന്‍പായി സമര്‍പ്പിക്കണം. എസ്.സി/എസ്.ടി./ഒ.ഇസി/ഒ.ബി.സി.എച്ച്, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം. ഫോണ്‍ : 8547005022, 0487 2214773, ഇ-മെയില്‍ വിലാസം :thssvaradium.ihrd@gmail.com

date