Skip to main content

കെ.എസ്.എഫ്.ഇ. പ്രവാസി ബന്ധു സംഗമം ഇന്ന് : മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും.

പ്രവാസി ചിട്ടികളുടെ സവിശേഷതകള്‍ നാട്ടില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.എഫ് പ്രവാസി ബന്ധു സംഗമങ്ങള്‍ നടത്തും. പ്രവാസി സംഘടനുകളുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുക. ഇതിന്റെ ഭാഗമായി ജില്ലയിലെ ആദ്യ സംഗമം  ഇന്ന് (നവംബര്‍ 5) രാവിലെ 11 മണിക്ക് മഞ്ചേരി ടൗണ്‍ ഹാളില്‍ നടക്കും. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും സംഗമങ്ങള്‍ നടത്താനാണ് കെ.എസ്.എഫ്. ഇ പദ്ധതിയിട്ടിരിക്കുന്നത്.

 

date