കണ്ണൂര്‍ അറിയിപ്പുകള്‍ 21-07-2022
ടെണ്ടർ
സംയോജിത ശിശു വികസന പദ്ധതിയുടെ തളിപ്പറമ്പ അഡീഷണൽ-1 ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ കാർ വാടകക്ക് നൽകാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് ആറ് ഉച്ച ഒരു മണി. ടെണ്ടർ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്, തളിപ്പറമ്പ അഡീഷണൽ 1, മുനിസിപ്പൽ ഓഫീസ് കോമ്പൗണ്ട്, തളിപ്പറമ്പ് എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 8547503778.
വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്ല്യാശ്ശേരി ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് ഈ സാമ്പത്തിക വർഷം കരാർ അടിസ്ഥാനത്തിൽ ഒരു വാഹനം വാടകക്ക് നൽകാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് അഞ്ച് ഉച്ച ഒരു മണി. ടെണ്ടർ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ബിൽഡിങ്ങ്, ഒന്നാം നില, താവം പി ഒ 670301 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ : 0497 2872040.
സൗജന്യ തൊഴിൽ പരിശീലനം
സർക്കാറിന്റെ യുവകേരളം പ്രോജക്ടിൽ കുടുംബശ്രീ മുഖേന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടപ്പിലാക്കുന്ന മേസൺ ജനറൽ സൗജന്യ നൈപുണ്യ തൊഴിൽ പരിശീലനത്തിന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്ഥിര താമസക്കാരായ യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 35 നും ഇടയിൽ. എസ് എസ് എൽ സി ജയിച്ചവർക്കും തോറ്റവർക്കും ജൂലൈ 31 ന് മുമ്പായി അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സൊസൈറ്റിയിൽ ജോലി നൽകും. ഫോൺ : 9497214091.
അസി. പ്രൊഫസർ ഇന്റർവ്യു
ഐ എച്ച് ആർ ഡി യുടെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം അസിസ്റ്റന്റ് പ്രൊഫസറുടെ താൽക്കാലിക ഒഴിവുകളിലേക്ക് ഇന്റർവ്യു നടത്തുന്നു. അതാത് വിഷയങ്ങളിൽ 55 % മാർക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. നെറ്റ് ഉള്ളവർക്ക് മുൻഗണന. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇംഗ്ലീഷ് വിഷയത്തിന് ജൂലൈ 27 ന് രാവിലെ 11 മണിക്കും, മലയാളത്തിന് 30 ന് രാവിലെ 11 മണിക്കും ഹിന്ദി 30ന് ഉച്ച രണ്ട് മണിക്കും ഇന്റർവ്യൂവിന് ഹാജരാവണം. ഫോൺ: 0460 2206050, 8547005048.
പഞ്ചായത്ത് തല അദാലത്ത് 23ന്
ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് എന്നിവ ഇല്ലാത്ത പട്ടികവർഗക്കാർക്ക് അവ ലഭിക്കാൻ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ട് ജൂലൈ 23 ന് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് മണി വരെ കോളയാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തുന്നു. ഫോൺ: 0497 2700357.
വളർത്തുനായ പരിപാലനവും തീറ്റപ്പുൽകൃഷി പരിശീലനവും
കണ്ണൂൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂലൈ 26 ന് വളർത്തുനായ പരിപാലനത്തിലും 27 ന് തീറ്റപ്പുൽകൃഷി എന്ന വിഷയത്തിലും പരിശീലനം നൽകുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ ജൂലൈ 25 ന് മുമ്പായി ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 04972 763473.
ഐ ടി ഐ പ്രവേശനം
കണ്ണൂർ ഗവ. വനിത ഐടിഐയിൽ എൻസിവിറ്റി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഇൻഫർമേഷൻ ആന്റ് കമ്മ്യുണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് എന്നീ ട്രേഡിലേക്കും ഒരു വർഷത്തെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി എന്നീ ട്രേഡുകളിലേക്കും ഓൺലൈനായി അപേക്ഷിക്കാം. വിവിധ വിഭാഗങ്ങൾക്ക് നിലവിലുള്ള സംവരണത്തിന് പുറമെ മുന്നോക്ക വിഭാഗത്തിൽപ്പെട്ടവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകമായി 10 % സംവരണം ലഭിക്കും. പ്രവേശനം ലഭിക്കുന്ന എല്ലാവർക്കും സൗജന്യ ഉച്ചഭക്ഷണം ലഭിക്കും. താൽപര്യമുള്ളവർ https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയോ https://det.kerala.gov.in എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേനയോ ആഗസ്റ്റ് 30ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷിക്കുക. ഫോൺ: 04972 835987.
തൊഴിലാളികൾക്ക് ഇ ശ്രം പോർട്ടലിൽ രജിസ്ട്രേഷൻ
അസംഘടിത തൊഴിലാളികളുടെ ദേശീയ വിവരശേഖരണത്തിന്റെ ഭാഗമായി ഇ-ശ്രം പോർട്ടലിൽ ജില്ലയിലെ 16നും 59നും ഇടയിൽ പ്രായമുളള ഇ പി എഫ്, ഇ എസ് ഐ അംഗങ്ങളല്ലാത്ത, ആദായ നികുതി പരിധിയിൽ വരാത്ത എല്ലാ മേഖലയിലുമുളള അസംഘടിത തൊഴിലാളികളും ആഗസ്റ്റ് 31 നകം രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. രജിസ്റ്റർ ചെയ്യാൻ കോമൺ സർവ്വീസ് സെന്ററുമായോ, അക്ഷയകേന്ദ്രവുമായോ ബന്ധപ്പെടാം. ഫോൺ: 04972 700353.
ലേലം
കോടതി കുടിശ്ശിക ഈടാക്കാനായി ജപ്തി ചെയ്ത ഇരിട്ടി താലൂക്ക് നുച്യാട് അംശം ദേശത്തിൽ റീ സർവ്വേ ഒന്നിൽപ്പെട്ട 0.0405 ഹെക്ടർ ഭൂമി ജൂലൈ 27ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിൽ നിന്നോ നുച്യാട് വില്ലേജ് ഓഫീസിൽ നിന്നോ ലഭിക്കും. ഫോൺ: 0490 2494910
ഐ എച്ച് ആർ ഡി സെമസ്റ്റർ പരീക്ഷ
ഐ എച്ച് ആർ ഡി യുടെ കീഴിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ പിജിഡിസിഎ, ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, ഡിസിഎ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൌണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആന്റ് സെക്യൂരിറ്റി എന്നീ കോഴ്സുകളുടെ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2018, 2020, 2021 സ്‌കീം) ആഗസ്റ്റ് മാസത്തിലും രണ്ടാം സെമസ്റ്റർ പിജിഡിസിഎ, രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ കോഴ്സുകളുടെ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2018, 2020 സ്‌കീം) സെപ്റ്റംബർ മാസത്തിലും നടത്തും. വിദ്യാർഥികൾക്ക് സെന്ററുകളിൽ ആഗസ്റ്റ് 26 വരെ പിഴ കൂടാതെയും, ആഗസ്റ്റ് 27 വരെ 100 രൂപ പിഴയോടെയും രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈംടേബിൾ യഥാക്രമം ആഗസ്റ്റ്, സെപ്റ്റംബർ ആദ്യവാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫാറം സെന്ററിൽ നിന്നും ലഭിക്കും. വെബ്സൈറ്റ് www.ihrd.ac.in
സൗജന്യ തൊഴിൽ പരിശീലനം
കുടുംബശ്രീ വഴി നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ പദ്ധതിയിൽ മണപ്പുറം ഫൗണ്ടേഷൻ ആരംഭിക്കുന്ന ഹസ്വകാല കോഴ്സ്അക്കൗണ്ട്സ് എക്സിക്യൂട്ടീവിലേക്ക് കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എസ് സി/എസ് ടി, ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 27നും ഇടയിൽ. മലപ്പുറം മഞ്ചേരിയിൽ ആണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോൺ : 9072668543 ,9072600013.
ടെണ്ടർ ക്ഷണിച്ചു
ജില്ലാ ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലെ ഓപ്പറേഷൻ തീയറ്ററിലേക്ക് ഒ ടി ടേബിൾ ഓർത്തോപെഡിക്സ് (മോട്ടോറൈസ്ഡ്) രണ്ട് എണ്ണം വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് ഒമ്പത് വൈകിട്ട്് അഞ്ച് മണി. ഫോൺ : 04972 731234
- Log in to post comments