ഉത്പന്ന വൈദഗ്ധ്യവുമായി കരകൗശല മേള
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല, കൈത്തറി ഉത്പന്നങ്ങളുടെ വിപുല ശേഖരവുമായി അഖിലേന്ത്യാ കരകൗശല കൈത്തറി മേള കൊല്ലം ജവഹര്‍ ബാലഭവനില്‍ ആരംഭിച്ചു. രാജസ്ഥാനില്‍ നിന്നുള്ള കോട്ടണ്‍ വെജിറ്റബിള്‍ ഡൈ നാച്വറല്‍ ഓര്‍ഗാനിക് പ്രിന്റ് സാരികള്‍, ആന്ധ്രാ ബ്ലാക്ക് പ്രിന്റ്, കലംകാരി വര്‍ക്ക് സാരികള്‍, പഞ്ചലോഹ മോതിരങ്ങള്‍, ഹൈദ്രാബാദ് പേള്‍, തമിഴ്‌നാട്ടില്‍ നിന്നും ബംഗാളില്‍ നിന്നുമുള്ള ചണ ബാഗുകള്‍, കേരളീയ തനിമ നിറഞ്ഞ ശില്പങ്ങള്‍ തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങള്‍ ഇവിടെയുണ്ട്.
എം. നൗഷാദ് എം.എല്‍.എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റീനാ സെബാസ്റ്റ്യന്‍, ഹാന്‍ഡിക്രാഫ്റ്റ് കോര്‍പ്പറേഷന്‍ പേഴ്‌സണല്‍ മാനേജര്‍ വി.ടി. ബീന തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ 10 മുതല്‍ രാത്ര എട്ടുവരെയാണ് പ്രദര്‍ശനം. മേള 22ന് സമാപിക്കും.
(പി.ആര്‍.കെ. നമ്പര്‍ 1619/18)
- Log in to post comments