Skip to main content

ഐടിഐ പ്രവേശനം ആരംഭിച്ചു

ഗവണ്‍മെന്റ് ഐടിഐ ഇടുക്കി കഞ്ഞിക്കുഴിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ എന്‍എസ്‌ക്യൂഎഫ് ലെവല്‍ 5 ( രണ്ട് വര്‍ഷം) ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ എന്‍എസ്‌ക്യൂഎഫ് ലെവല്‍ 4(ഒരു വര്‍ഷം) എന്നീ കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത (എന്‍സിവിറ്റി) കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. അവസാന തീയതി : ജൂലൈ 30. പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും, ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും https://det.kerala.gov.in എന്ന വകുപ്പ് വെബ്സൈറ്റിലും, https://itiadmissions.kerala.gov.in എന്ന അഡ്മിഷന്‍ പോര്‍ട്ടലിലും ലഭ്യമാണ്. അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായാലും, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമുണ്ട്. ഫോണ്‍ 04862 291938, 9539348420, 9895904350, 9497338063, 8075192611.

 

 

date