Post Category
ഗൃഹചൈതന്യം പദ്ധതി; ജില്ലാതല ശില്പശാല നടത്തി
ജില്ലയിലെ ആറു ബ്ലോക്ക് പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും ആര്യവേപ്പ്, കറിവേപ്പ് എന്നിവ നട്ടുവളര്‍ത്തുന്ന ഗൃഹചൈതന്യം പദ്ധതിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. സലീം, ബോര്‍ഡംഗം ഡോ. രഘുനാഥ്, പദ്ധതി നോഡല്‍ ഓഫീസര്‍ എച്ച്. സഫീര്‍, മുഖത്തല ജോയിന്റ് ബി.ഡി.ഒ എം. മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ. നമ്പര്‍ 1617/18)
date
- Log in to post comments