അസിസ്റ്റന്റ് പ്രൊഫസര്‍; അഭിമുഖം
ഐ.എച്ച്.ആര്‍.ഡി യുടെ കരുനാഗപ്പള്ളി എന്‍ജിനീയറിംഗ് കോളേജില്‍ കണ്‍സോളിഡേറ്റഡ് പേ അടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, സിവില്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള എഴുത്തുപരീക്ഷ/അഭിമുഖം ജൂലൈ 19നും 20 നും നടക്കും. യോഗ്യത - അതത് വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ്സോടെയുള്ള ബി. ടെക്, എം.ടെക് ബിരുദം.
ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, സിവില്‍ എന്‍ജിനീയറിംഗ് എന്നീ വിഭാഗങ്ങളിലേക്കുള്ള അഭിമുഖം 19നും കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിലേക്കുള്ള അഭിമുഖം 20 നും രാവിലെ 9.30ന് നടക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം കോളേജ് ഓഫീസില്‍ എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂവിനായി എത്തണം. വിശദ വിവരങ്ങള്‍ www.ceknpy.ac.in എന്ന വെബ്‌സൈറ്റിലും 0476-2665935 എന്ന ഫോണ്‍ നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ. നമ്പര്‍ 1602/18)
- Log in to post comments