Skip to main content

അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു

 

കാലടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു. 'വിജയാരവം 22' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്ലം തിരുത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിന്‍സി ടീച്ചര്‍ അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ. ആനന്ദന്‍, പഞ്ചായത്ത് അംഗങ്ങളായ റംസീന ഷാനൂബ്, കെ.ജി ബാബു, ടി.ബഷീര്‍, കെ.ബല്‍കീസ്, വി.സി.സലീന തുടങ്ങിയവര്‍ സംസാരിച്ചു.

date