Skip to main content

ലൈബ്രേറിയന്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍

 

നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍  ലൈബ്രേറിയന്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍  നിയമനം നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് ലൈബ്രേറിയന്‍  തസ്തികയിലേക്കുള്ള യോഗ്യത. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക്      എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സിയും അതത് ട്രേഡിലെ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/ അതത് ഗവ. എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റ്/ വൊക്കേഷനല്‍ സര്‍ട്ടിഫിക്കറ്റ്, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.  താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍         റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഓഗസ്റ്റ് നാലിന് രാവിലെ 11ന് നടത്തുന്ന ഇന്റര്‍വ്യൂവിന് എത്തണം. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ രാവിലെ 10ന് ആരംഭിക്കും. ഫോണ്‍: 9496127963, 9947299075.

date