Skip to main content

ഡോക്ടര്‍, ലാബ് ടെക്‌നീഷ്യന്‍ നിയമനം

 

വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍, ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താത്കാലികമായി നിയമനം നടത്തുന്നു. ഡോക്ടര്‍ തസ്തികയിലേക്ക്  ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും എം.ബി.ബി.എസ് ബിരുദം/തത്തുല്യ യോഗ്യത & ടി.സി.എം.സി രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും ലാബ് ടെക്‌നിഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി കോഴ്‌സ് പാസായി കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.   യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം ഡോക്ടര്‍ തസ്തികയിലേക്ക്  ഓഗസ്റ്റ് നാലിന് രാവിലെ 10നും ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഉച്ചക്ക് 12നും വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ എത്തണം

date