Skip to main content

സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ താത്കാലിക ഒഴിവ്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി വിഭാഗത്തിലെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ആഗസ്റ്റ് മൂന്നിന് രാവിലെ 10 മണിക്ക് കോളേജില്‍ വച്ച് നടത്തുന്നു. ട്രേഡ്സ്മാന്‍ തസ്തികയില്‍ രണ്ടും ഇന്‍സ്ട്രക്ടര്‍, ഡെമോന്‍സ്‌ട്രേറ്റര്‍ തസ്തികകളില്‍ ഓരോ ഒഴിവുകളുമാണുള്ളത്. വിശദവിവരങ്ങള്‍ കോളേജിന്റെ വെബ്‌സൈറ്റായ  www.cpt.ac.inല്‍ ലഭ്യമാണെന്നും കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2360391.

date