Skip to main content

ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു

കോട്ടയം: ഉജ്ജ്വല ഭാരതം, ഉജ്ജ്വല ഭാവി പവർ@2047 പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു. കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നത് തത്സമയം സംപ്രേക്ഷണം ചെയ്തു.  എൻ.ടി.പി. സിയുടെ 5200 കോടിയിലധികം ചെലവു വരുന്ന ഹരിത ഊർജ്ജ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ദേശീയ സൗരോർജ്ജ പുരപ്പുറ പോർട്ടലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ഗുണഭോക്താക്കളുമായും പ്രധാനമന്ത്രി സംവദിച്ചു.

ചടങ്ങ് വീക്ഷിക്കുന്നതിന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ്, കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ വി.സി. ജെമിലി, കായംകുളം എൻ.ടി.പി.സി. ജില്ലാ നോഡൽ ഓഫീസർ പി. പ്രവീൺ എന്നിവർ പങ്കെടുത്തു.

ഫോട്ടോകാപ്ഷൻ

ഉജ്ജ്വല ഭാരതം, ഉജ്ജ്വല ഭാവി പവർ@2047 ഗ്രാൻഡ് ഫിനാലെയുമായി ബന്ധപ്പെട്ട് വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നതിന്റെ തത്സമയ സംപ്രേക്ഷണം കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ ഒരുക്കിയപ്പോൾ    

(കെ. ഐ.ഒ.പി.ആർ 1765/2022)

date