Post Category
വെറ്ററിനറി സര്ജന് കൂടിക്കാഴ്ച ഒന്നിന്
പാലക്കാട് കാലിവസന്ത നിര്‍മ്മാര്‍ജന പദ്ധതി കാര്യാലയത്തിലേക്ക് വെറ്ററിനറി സര്ജന് തസ്തികയില്‍ കൂടിക്കാഴ്ച. യോഗ്യത ബി.വി.എസ്.സി ആന്‍ഡ് എ.എച്ച്, എം.വി.എസ്.സി, എം.വി.എസ്.സി പാത്തോളജി, എം.വി.എസ്.സി മൈക്രോബയോളജി. വെറ്ററിനറി ലബോറട്ടറിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം. നിയമന കാലാവധി മൂന്ന് മാസത്തേക്കോ പ്രസ്തുത തസ്തികയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് വരെയോ ആയിരിക്കും. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ഒന്നിന് രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം പാലക്കാട് കാലി വസന്ത നിര്‍മാര്‍ജന പദ്ധതി കാര്യാലയത്തിലെ ജോയിന്‍ ഡയറക്ടറുടെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments