Skip to main content

അറിയിപ്പുകള്‍

ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് 

 

ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നടന്നുവരുന്ന ഫയല്‍ തീര്‍പ്പാക്കല്‍ 'അദാലത്ത് വാഹനീയം 2022' പരിപാടിയുടെ ഭാഗമായി ജില്ലയിലെ അദാലത്ത് ഓഗസ്റ്റ് 12 ന് നടക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് അദാലത്ത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട്- 0495 2371705, കൊടുവള്ളി- 0495 2210280.

 

റീ- ടെണ്ടര്‍ ക്ഷണിച്ചു

 

കുന്ദമംഗലം ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസില്‍ 22-23 വര്‍ഷത്തില്‍ വാഹനം (ജീപ്പ്, കാര്‍) കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് എടുക്കുന്നതിന് റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഓഗസ്റ്റ് 9 ന് മൂന്ന് മണിവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7558947159.

 

അപേക്ഷ ക്ഷണിച്ചു

 

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഐ.സി.ഡി.എസ് ചേളന്നൂര്‍ പ്രോജക്ടിലെ തലക്കുളത്തൂര്‍, കാക്കൂര്‍, നന്മണ്ട, നരിക്കുനി, ചേളന്നൂര്‍, കക്കോടി എന്നീ പഞ്ചായത്തുകളിലേക്ക് അങ്കണവാടി ഹെല്‍പ്പര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി ആഗസ്റ്റ് 27. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495 2261560.

 

വികസനസമിതി യോഗം

 

കോഴിക്കോട് താലൂക്ക് വികസനസമിതി യോഗം ആഗസ്റ്റ് 6ന് രാവിലെ 11 മണിക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട എല്ലാ ഉദ്യാഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കണ്‍വീനര്‍ ആന്‍ഡ് തഹസില്‍ദാര്‍ അറിയിച്ചു.

 

ഇ- ടെണ്ടര്‍ ക്ഷണിച്ചു

 

ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 17 വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയം കോമ്പൗണ്ടില്‍ നടത്തുന്ന ഓണം കൈത്തറി മേളയ്ക്കുള്ള പവലിയന്‍ നിര്‍മ്മിക്കുന്നതിനായി ഇ- ടെണ്ടര്‍ ക്ഷണിച്ചു. സര്‍ക്കാര്‍ കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാവ്യവസായ കേന്ദ്രത്തിന്റെയും ജില്ലാ കൈത്തറി വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കൈത്തറി മേള. കൂടുതല്‍ വിവരങ്ങള്‍ക്ക് -0495-2765770/2766563.

date