Skip to main content

അപേക്ഷ ക്ഷണിച്ചു

 

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്  കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ക്യാന്റീന്‍ 11 മാസ കാലയളവിലേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വനിതാ സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ ആക്റ്റിവിറ്റി ഗ്രൂപ്പുകള്‍ എന്നിവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഈ മാസം  11-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 4 മണി വരെ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷകരെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച എല്ലാ കാര്യങ്ങളും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍-0480 2701446.

date