Skip to main content

ഡിജിറ്റൽ സർവകലാശാലയിൽ സ്‌പോട്ട് അഡ്മിഷൻ

കേരള ഡിജിറ്റൽ സർവകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഓഗസ്റ്റ് 20 ന് ആണ് സ്‌പോട്ട് അഡ്മിഷൻ. പട്ടിക ജാതി/പട്ടിക വർഗം, ഭിന്നശേഷി വിഭാഗത്തിൽപ്പട്ടവർക്ക് എല്ലാ കോഴ്‌സുകളിലേക്കും മറ്റു വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് എംടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, എംടെക് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, എംഎസ്‌സി എക്കോളജി (ഇക്കോളജിക്കൽ ഇൻഫോർമാറ്റിക്‌സ്), എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി, മെഷീൻ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്‌സ്), എം.എസ്‌സി ഇലക്ട്രോണിക്‌സ്, എംഎസി ഡാറ്റാ അനലിറ്റിക്‌സ് ആൻഡ് ബയോഎഐ, എം.എസ്‌സി ഡാറ്റ അനലിറ്റിക്‌സ് ആൻഡ് ജിയോഇൻഫോർമാറ്റിക്‌സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ് എന്നീ കോഴ്‌സുകളിലുമാണ് പ്രവേശനം. പ്രോഗ്രാമുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും www.duk.ac.in/admissions2022/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
പി.എൻ.എക്സ്. 3537/2022
 

date