Skip to main content

എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്‌സ്

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഓഗസ്റ്റ് അവസാനവാരം ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓഗസ്റ്റ് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560333.
പി.എൻ.എക്സ്. 3541/2022
 

date