Skip to main content

ഐടിഐ അപേക്ഷ ഓഗസ്റ്റ് 10 വരെ

 

വ്യവസായിക  പരിശീലന വകുപ്പിന്  കീഴിലുളള  കേരളത്തിലെ വിവിധ  ഐ.ടി. ഐ കളില്‍ 2022  വര്‍ഷത്തെ  പ്രവേശനത്തിന് ഓണ്‍ലൈനായി  അപേക്ഷ സമര്‍പ്പിക്കുന്നത് ആഗസ്റ്റ് 10 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷ ഫീസായ  രൂപ 100/ ഓണ്‍ലൈനായി  അടയ്ക്കണം. ഇടുക്കി ജില്ലയിലെ അഴുത, നെടുങ്കണ്ടം ദേവികുളം, ബ്ലോക്കുകളിലെ  അപേക്ഷകര്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്  ഹാജരാക്കുന്ന പക്ഷം പത്ത് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. അപേക്ഷിക്കുവാനും പ്രോസ്പെക്ടസ് സംമ്പന്ധിച്ച വിവരങ്ങളും https://itiadmissions.kerala.gov.in, https://det.kerala.gov.in എന്നീ വെബ് സൈറ്റികളില്‍ ലഭിക്കും. ഫോണ്‍-04868272216, 9846752372, 9746901230.

date