Skip to main content

ഐ. ടി. ഐ കാർപെന്റർ ട്രേഡ് പ്രവേശനം

കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആയാംകുടിയിൽ പ്രവർത്തിക്കുന്ന മധുരവേലി ഗവൺമെന്റ് ഐ.ടി.ഐയിൽ എൻ.സി.വി.റ്റി അംഗീകാരമുള്ള കാർപെന്റർ ട്രേഡിൽ പ്രവേശനത്തിന അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം.   തിരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവർക്ക് 1000 രൂപ ലംപ്സം ഗ്രാന്റും 800 രൂപ പ്രതിമാസ സ്റ്റൈപ്പന്റും എല്ലാ വിഭാഗക്കാർക്കും 900 രൂപ യൂണിഫോം അലവൻസും 3000 രൂപ സ്റ്റഡി ടൂർ അലവൻസും നൽകും. http://scdditi admission.kerala.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 944799114, 9446861334

(കെ.ഐ.ഒ.പി.ആർ. 1828/2022)  
 

date