Skip to main content

ഐ.ടി.ഐ.  പ്രവേശനം

കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുറിച്ചി ഗവൺമെന്റ് ഐ.ടി.ഐയിൽ എൻ.സി.വി.റ്റി അംഗീകാരമുള്ള ദ്വിവത്സര ഇലക്ട്രീഷൻ ട്രേഡിൽ 2022 - 2024 ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. https://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ആകെ സീറ്റുകളിൽ 80 ശതമാനം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും 10 ശതമാനം പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കും 10 ശതമാനം മറ്റു വിഭാഗത്തിൽപ്പെട്ടവർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 10 നകം അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോൺ: 0481 2435272, 9446746465

 

(കെ.ഐ.ഒ.പി.ആർ. 1829/2022)  

date