Skip to main content
ഫോട്ടോ: ഓണം ഖാദി മേള മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു

ഓണം ഖാദി മേള മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു

ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഓണം ഖാദിമേള വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും ഏറെ പ്രസക്തിയുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വതന്ത്ര സമരത്തില്‍ ഗാന്ധിജി പ്രയോഗിച്ച വലിയ ആയുധമായിരുന്നു ഖാദി വസ്ത്രങ്ങള്‍. ഖാദി വസ്ത്രങ്ങള്‍ നമ്മുടെ ദേശീയതയുടെ ഭാഗമായി കൂടി കാണേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഖാദി മേളയുടെ ഭാഗമായി ഒരുക്കുന്ന സമ്മാനക്കൂപ്പണുകളുടെ വിതരണവും ആദ്യ വില്‍പ്പനയും മന്ത്രി നിര്‍വഹിച്ചു.

പാലക്കാട് ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടന്ന പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനായി. ഖാദി ബോര്‍ഡ് അംഗം എസ്. ശിവരാമന്‍ മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് നഗരസഭ അംഗം ബി സുഭാഷ്, സര്‍വ്വോദയ സംഘം സെക്രട്ടറി കെ.പ്രജീഷ്, അകത്തേത്തറ ഖാദി ഉത്പാദക സഹകരണസംഘം പ്രസിഡന്റ് പി.എം. രാജു, പി. വിശ്വന്‍, രജനി, ഖാദി പ്രൊജക്ട് ഓഫീസര്‍ പി.എസ്. ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.
 

date