Skip to main content

ഐ.ടി.ഐ. പ്രവേശനം: ഓഗസ്റ്റ് 10 വരെ

മലമ്പുഴ ഗവ. ഐ.ടി.ഐയില്‍ 2022 വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് 10 വരെ ദീര്‍ഘിപ്പിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷകള്‍ https://itiadmissions.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കണം. പ്രോസ്‌പെക്ടസ്, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവ https://det.kerala.gov.in ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 100 രൂപ. ഫോണ്‍: 0491 2815161, 7356645226

date