Skip to main content

ഐ.ടി.ഐ പ്രവേശനം

മംഗലം ഗവ. ഐ.ടി.ഐ.യില്‍ എന്‍.സി.വി.ടി. അംഗീകാരമുള്ള ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, സര്‍വ്വേയര്‍, പ്ലംബര്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ www.scdd.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കണം. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി വിഭാഗത്തിനും 10 ശതമാനം പട്ടികവര്‍ഗ്ഗ വിഭാഗത്തിനും 10 ശതമാനം മറ്റു വിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ പഠനവും എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് പ്രതിമാസം സ്‌റ്റൈപ്പെന്റ്, ലംപ്‌സം ഗ്രാന്റ്, സ്റ്റഡി ടൂര്‍ അലവന്‍സ്, യൂണിഫോം അലവന്‍സ്, പോഷകാഹാരം, ഉച്ചഭക്ഷണം മുതലായവ ലഭിക്കും. അപേക്ഷകള്‍ ഓഗസ്റ്റ് 10 നകം നല്‍കണമെന്ന് ട്രെയിനിംഗ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04922 258545, 9447653702, 8113052260

date