Skip to main content

ഐ.ടി.ഐ പ്രവേശനം

പാലപ്പുറം ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള കാര്‍പെന്‍ന്റര്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 14 വയസ്സ് പൂര്‍ത്തിയായിരിക്കണം. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി വിഭാഗത്തിനും 10 ശതമാനം പട്ടികവര്‍ഗ്ഗ വിഭാഗത്തിനും 10 ശതമാനം മറ്റ് വിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ പരിശീലനം, പാഠപുസ്തകങ്ങള്‍, ഉച്ചഭക്ഷണം, പോഷകാഹാരം, യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ്, മുതലായവ ലഭിക്കും. എസ്.സി,എസ്.ടി, മറ്റര്‍ഹ വിഭാഗത്തിലുള്ളവര്‍ക്ക് പ്രതിമാസം സ്‌റ്റൈപ്പന്‍ന്റ്, ലംപ്‌സം ഗ്രാന്റ് എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 10 നകം www.scdd.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കണം. ഫോണ്‍: 9747313450

date