Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 04-08-2022

മലബാര്‍ കാന്‍സര്‍ സെന്ററിന്  പാരിസ്ഥിതിക അനുമതിയായി

 
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ (പോസ്റ്റ് ഗ്രാജുവേറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്‍ഡ് റിസേര്‍ച്) വികസനത്തിനായി കിഫ്ബി നടപ്പാക്കാനുദ്ദേശ്ശിക്കുന്ന രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്  സെന്ററിനു  പാരിസ്ഥിതിക അനുമതി ലഭിച്ചു. സംസ്ഥാന പാരിസ്ഥിതിക ആഘാത നിര്‍ണ്ണയ അതോറിറ്റിയുടെ ജൂണ്‍ 30ന് നടന്ന 115 -ആം    യോഗത്തിലാണ് അനുമതി ലഭിച്ചത്.  ഉത്തരവിന്റെ പകര്‍പ്പും മറ്റു വിവരങ്ങളും ഡയറക്ടറേറ്റ് ഓഫ് എന്‍വിയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് ഓഫ് കേരളയുടെ ഓഫീസിലും www.seiaakerala.org, www.mcc.kerala.gov.in എന്നീ വെബ് സൈറ്റ് വിലാസത്തിലും ലഭ്യമാണ്.  സെന്ററിനു പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തില്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വികസനം കൂടുതല്‍ ത്വരിത ഗതിയിലാകും. സെന്ററിന്റെ രണ്ടാംഘട്ട വികസനത്തിനായി 562.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.  ഇതില്‍ 398.31 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു എസ് പി വി  ആയ വാപ്‌കോസ് ടെന്‍ഡര്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചു കഴിഞ്ഞു.

അലക്സ് നഗർ പാലം യാഥാർത്ഥ്യമാകുന്നു
നിർമ്മാണം പൂർത്തീകരിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

ശ്രീകണ്ഠാപുരത്തെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്ന അലക്സ് നഗർ പാലം യാഥാർത്ഥ്യമാകുന്നു. പ്രവൃത്തി മുടങ്ങിയ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 5.84 കോടി രൂപയുടെ ടെണ്ടർ ക്ഷണിച്ചു.
2016 ൽ 10.10 കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവൃത്തി ആരംഭിച്ച പാലം കരാറുകാരൻ്റെ അനാസ്ഥ മൂലമാണ് പാതിവഴിയിലായത്. 45 ശതമാനം പ്രവൃത്തി മാത്രമാണ് പൂർത്തിയാക്കിയത്. രാഷ്ട്രീയപാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും പ്രശ്നം പൊതുമാരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയും ജനങ്ങൾ പാലത്തിൻ്റെ അവസ്ഥ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2021 ഒക്ടോബറിൽ കരാർ റദ്ദാക്കി  തുടർനടപടികൾ ആരംഭിച്ചത്. കരാറുകാരൻ്റെ അനാസ്ഥ കാരണം പൊതുമരാമത്ത് പ്രവൃത്തി അനന്തമായി നീണ്ടുപോകുന്ന പ്രവണത ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അക്കാര്യത്തിൽ കർശന നിലപാടുമായാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
വളപട്ടണം പുഴക്ക് കുറുകെ അലക്സ് നഗറിനെയും കാഞ്ഞിലേരിയെയും ബന്ധിപ്പിക്കുന്നതാണ് അലക്സ് നഗർ പാലം. 113.75 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലമാണ് നിർമ്മിക്കുന്നത്. ഇതിൽ 1.5 മീറ്റർ വീതിയിൽ  ഇരുവശത്തുമായി നടപ്പാത നിർമ്മിക്കും.
നിലവിൽ ജനങ്ങൾ ആശ്രയിക്കുന്ന തൂക്കുപാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്.
ഒരു വർഷത്തിനുള്ളിൽ പാലം നിർമ്മാണം പൂർത്തീകരിക്കാനാണ് തീരുമാനം.

വനിതാ കമ്മീഷന്‍ അദാലത്ത് 12 ന്

വനിതാ കമ്മീഷന്‍ അദാലത്ത് ആഗസ്റ്റ് 12ന് രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ഓണം ഖാദി മേള ഉദ്ഘാടനം ആഗസ്റ്റ് എട്ടിന്

ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് എട്ടിന് രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ പരിസരത്ത് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിക്കും. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിക്കും. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശവുമായി നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും വൈവിധ്യമാര്‍ന്ന ഖാദി ഉല്‍പന്നങ്ങളും വിപണിയിലിറക്കിയാണ് ഖാദി ബോര്‍ഡ് ഓണത്തെ വരവേല്‍ക്കുന്നത്.

ലേലം

കണ്ണൂര്‍ ഗവ. ഐ ടി ഐ യിലെ ഉപയോഗശൂന്യമായ സാധനസാമഗ്രികള്‍ ആഗസ്റ്റ് പത്തിന് വൈകിട്ട് മൂന്ന് മണിക്ക് പരസ്യമായി ലേലം ചെയ്യും. ഫോണ്‍ : 0497 2835183.

കണ്ണൂര്‍ ഗവ. ഐ ടി ഐ യിലെ ഉപയോഗശൂന്യമായ സാധനസാമഗ്രികള്‍ ആഗസ്റ്റ് 20 ന് വൈകിട്ട് മൂന്ന് മണിക്ക് പരസ്യമായി ലേലം ചെയ്യും. ഫോണ്‍ : 0497 2835183.

തളിപറമ്പ് സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ഉപയോഗിച്ചിരുന്നതും നിലവില്‍ ഉപയോഗിക്കാത്തതുമായ 1998 മോഡല്‍ കെ എല്‍ ഒന്ന് എ ബി 141 മാര്‍ഷല്‍ വാഹനം സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ആഗസ്റ്റ് പത്തിന് 11 മണിക്ക് ലേലം ചെയ്യും. ഫോണ്‍: 04602206580. ഇ മെയില്‍ kl59.mvd@kerala.gov.in.

ഐ ടി ഐ പ്രവേശന തീയതി നീട്ടി

കൂത്തുപറമ്പ് ഗവ ഐ ടി ഐ ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് പത്ത് വരെ നീട്ടി. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും, https://det.kerala.gov.in എന്ന ലിങ്ക് മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ :0490 2364535.

ഗസ്റ്റ് ലക്ച്ചറർ നിയമനം

കണ്ണൂര്‍ ഗവ പോളിടെക്നിക്ക് കോളേജില്‍ ഈ അധ്യയന വര്‍ഷം ദിവസ വേതനാടിസ്ഥാനത്തില്‍ വിവിധ എഞ്ചിനിയറിങ്ങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, അധിക യോഗ്യതയുണ്ടെങ്കില്‍ അത്, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ആഗസ്റ്റ് 11ന് രാവിലെ പത്ത് മണിക്ക് എഴുത്ത് പരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാവണം.

അതിഥി അധ്യാപകനിയമനം

കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍-കരിന്തളം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഈ അധ്യയന വര്‍ഷം പൊളിറ്റിക്കല്‍ സയന്‍സ്  വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളും, പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള രജിസ്റ്റര്‍ നമ്പരും സഹിതം ആഗസ്റ്റ് 17ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാവണം. യുജിസി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് പ്രതിദിനം 1750/ രൂപ പ്രതിഫലം ലഭിക്കും. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍ : 04672235955.

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് സി ബ്ലോക്കിലെ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യുണിക്കേഷന്‍ എഞ്ചിനിയറിങ്ങ് വിഭാഗത്തിലെ സെമിനാര്‍ ഹാളിന്റെ സീലിങ്ങ് അറ്റകുറ്റപണി ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 12ന് വൈകിട്ട് നാല് മണി. ഫോണ്‍: 0497280226.

ഐ ടി ഐ കോഴ്‌സിന് അപേക്ഷിക്കാം

പന്ന്യന്നൂര്‍ ഗവ ഐ ടി ഐ എന്‍ സി വി ടി കോഴ്‌സുകളായ ഇലക്ട്രീഷ്യന്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, വെല്‍ഡര്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസും മാര്‍ഗനിര്‍ദേശങ്ങളും https://det.kerala.gov.in വെബ്‌സൈറ്റിലും https://itiadmissions.kerala.gov.in എന്ന പോര്‍ട്ടലിലും ലഭിക്കും.  ആഗസ്റ്റ്  പത്തിന് വൈകിട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം. ഫോണ്‍: 0490 2318650.

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സീറ്റൊഴിവ്

സര്‍ക്കാര്‍ സ്ഥാപനമായ ഐ എച് ആര്‍ ഡി യുടെ കീഴില്‍ ചീമേനി, പള്ളിപാറയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം എസ് സി  കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം ഫിനാന്‍സ് കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട് .വിശദവിവരങ്ങള്‍ക്ക് 9605446129 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക .

വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെമ്മനശ്ശേരിപ്പാറ മുതല്‍ അയനിവയല്‍ വരെ ആഗസ്റ്റ് അഞ്ച് വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുടവന്‍കുളം, വയക്കര സ്‌കൂള്‍, വയക്കര ജംഗ്ഷന്‍, ഉമ്മറപ്പൊയില്‍, ചെമ്പുലാഞ്ഞി, ഉഴിച്ചി, ചരല്‍കൂടം, ഉമ്മറപ്പൊയില്‍ ടവര്‍, പൊന്നംപാറ, കൊരങ്ങാട്, പയ്യഗാനം, താലൂക് ഹോസ്പിറ്റല്‍, പെരിങ്ങോം പഞ്ചായത്ത്, പെരിങ്ങോം സ്‌കൂള്‍ , പെരിങ്ങോം കോളേജ്, കെ പി നഗര്‍, ചിലക്, വനിതാ ഇന്‍ഡസ്ടറി, എവറസ്റ്റ് വുഡ്, ബിലായ് കോംപ്ലക്‌സ്, കൂവപൊയില്‍ ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴില്‍ ആഗസ്റ്റ് അഞ്ച് വെള്ളി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ ചിത്ര തീയേറ്റര്‍, കൂളിച്ചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് അഞ്ച് വെള്ളി രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:30 മണി വരെ വൈദ്യുതി മുടങ്ങും.

 

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കണ്ണൂര്‍ ജില്ലയിലെ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (ഡയറക്ട് റിക്രൂട്ട്‌മെന്റ് കാറ്റഗറി നമ്പര്‍ 207/2019), ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (ബൈ ട്രാന്‍സ്ഫര്‍) നിയമനത്തിനായുള്ള റാങ്ക് പട്ടികകള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു.

ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് ഉദ്ഘാടനം മാറ്റി

ആഗസ്റ്റ് അഞ്ചിന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി നടത്താനിരുന്ന ബര്‍ണശ്ശേരിയിലെ കെഎസ്ഇബി ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് ഉദ്ഘാടനം കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ചു.

date