Skip to main content

ഉരുൾപൊട്ടൽ: ജില്ലാ പഞ്ചായത്ത് രണ്ട് കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കും

ഉരുൾപൊട്ടൽ നാശം വിതച്ച കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, കോളയാട് പഞ്ചായത്തിലെ ചെക്യാട് പ്രദേശങ്ങൾക്കായി ജില്ലാ പഞ്ചായത്ത് രണ്ട് കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ അറിയിച്ചു. പൂളക്കുറ്റിയിൽ നടന്ന അവലോകന യോഗത്തിലാണ് പ്രസിഡൻറ് ഇക്കാര്യം അറിയിച്ചത്. ഉരുൾപൊട്ടലിനെ തുടർന്ന് ഭീതിയിലായവർക്കായി ജില്ലാ പഞ്ചായത്ത് പ്രത്യേക കൗൺസലിങ് സംവിധാനം ഏർപ്പെടുത്തും.

date