Skip to main content

മടിക്കൈ പഞ്ചായത്തില്‍ തൊഴില്‍ രഹിത വേതന   വിതരണം 23 മുതല്‍

മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ നിന്നും 2017 ആഗസ്റ്റ് മുതല്‍ 2018 മാര്‍ച്ച് വരെയുളള തൊഴില്‍ രഹിത വേതനം ഈ മാസം 23, 24 തീയതികളില്‍  രാവിലെ 11 മുതല്‍ മൂന്നുവരെ പഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യും. അതേസമയം തൊഴിലുറപ്പ് പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ തൊഴില്‍രഹിത വേതനത്തിന് അര്‍ഹരായിരിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു. തൊഴില്‍ രഹിതവേതനം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, റേഷന്‍കാര്‍ഡ്, വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ് (വാര്‍ഷിക വരുമാനം 12000 രൂപയില്‍ കവിയരുത്) എന്നിവ സഹിതം നേരിട്ട്് ഹാജരാകണം.           

date